തിരുവനന്തപുരത്ത് കെഎസ്ആര്‍ടിസി ബസ് തോട്ടിലേക്ക് മറിഞ്ഞു

ksrtc

തിരുവനന്തപുരത്ത് കെഎസ്ആര്‍ടിസി ബസ് തോട്ടിലേക്ക് മറിഞ്ഞു.  ദേശീയപാതയിൽ കഴക്കൂട്ടം  കെ.എസ്.ഇ.ബി സബ്സ്റ്റേഷന് മുന്നിലാണ് സംഭവം. കെ.എസ്.ആർ.ടി.സി സൂപ്പർഫാസ്റ്റ് ബസ്സാണ് അപകടത്തില്‍പ്പെട്ടത്.  ഇന്നലെ രാത്രി 11. 30 നാണ് അപകടം ഉണ്ടായത്. എണ്‍പതോളം പേര്‍ ബസ്സില്‍ ഉണ്ടായിരുന്നു. നിരവധി പേര്‍ക്ക് പരിക്കേറ്റു. ആരുടേയും പരിക്ക് സാരമുള്ളതല്ല. തിരുവനന്തപുരത്തേക്ക് പാലക്കാടേക്ക് പോകുകയായിരുന്നു ബസ്. കഴക്കൂട്ടത്ത് നിന്ന് ഫയർഫോഴ്സും പൊലീസുമെത്തിയാണ്  രക്ഷാപ്രവർത്തനം നടത്തിയത്. മുന്നില്‍ പോകുകയായിരുന്ന കാറ് പെട്ടെന്ന് വെട്ടിത്തിരിച്ചതാണ് അപകടത്തിന് കാരണം. സമീപത്തെ ഇലക്ട്രിക്ക് പോസ്റ്റ് തകര്‍ത്താണ് ബസ് തോട്ടിലേക്ക് മറിഞ്ഞത്.

 ‘24’ ഇപ്പോള്‍ ടെലിഗ്രാമിലും ലഭ്യമാണ്
വാര്‍ത്തകള്‍ക്കും പുതിയ അപ്‌ഡേറ്റുകള്‍ക്കുമായി ‘ടെലിഗ്രാം ചാനല്‍’ സബ്‌സ്‌ക്രൈബ് ചെയ്യുക.
Join us on Telegram
Top