‘മാതാപിതാക്കൾക്ക് എതിർപ്പുണ്ടോ എന്ന് അറിയില്ല, ഗ്ലാമർ വേഷങ്ങളോടും ചുംബന രംഗങ്ങളോടും എനിക്ക് എതിർപ്പില്ല’ : അനാർക്കലി മരിക്കാർ

ഗ്ലമാർ വേഷങ്ങളോട് തനിക്കെതിർപ്പില്ലെന്ന് നടി അനാർക്കലി മരിക്കാർ. ഒരു ഓൺലൈൻ മാധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് അനാർക്കലി ഇക്കാര്യം വ്യക്തമാക്കുന്നത്.

ഗ്ലാമർ കഥാപാത്രങ്ങൾ ചെയ്യുന്നതിൽ തനിക്ക് പ്രശ്‌നമൊന്നുമില്ലെന്നും താൻ അങ്ങനെ മൂടിപ്പുതച്ച് ഇരിക്കുന്ന ആളൊന്നുമല്ലെന്നും അനാർക്കലി പറഞ്ഞു.

ഗ്ലാമറസ് വേഷം വന്നാൽ താൻ വണ്ണം കുറയ്ക്കാൻ നോക്കും. കാരണം തന്റെ ഇപ്പോഴത്തെ ശരീരം വച്ചിട്ട് ഗ്ലാമറസായാൽ അതു വൃത്തികേടാവും. അല്ലാതെ ഗ്ലാമറസ് വേഷങ്ങളോട് എതിർപ്പൊന്നുമില്ലെന്നും അനാർക്കലി പറയുന്നു.

ചുംബന രംഗങ്ങളോടും തനിക്ക് എതിർപ്പൊന്നുമില്ല. തന്റെ മാതാപിതാക്കൾക്ക് എതിർപ്പുണ്ടോ എന്നറിയില്ല. പക്ഷേ തനിക്കൊരു പ്രശ്‌നമില്ലെന്നും അനാർക്കലി കൂട്ടിച്ചേർത്തു.

Top