അപൂർവ്വ രോഗങ്ങൾ പിടിപെട്ട കുട്ടികളുടെ ചികിത്സയ്ക്കായി സർക്കാർ സഞ്ചിത നിധി രൂപീകരിച്ചു

അപൂർവ്വ രോഗങ്ങൾ പിടിപെട്ട കുട്ടികളുടെ ചികിത്സയ്ക്കായി സർക്കാർ സഞ്ചിത നിധി രൂപീകരിച്ചു. തെരഞ്ഞെടുത്ത ആശുപത്രികളിൽ
പ്രത്യക ക്ലിനിക്കുകൾ സ്ഥാപിക്കുമെന്നും ആരോഗ്യ വകുപ്പ് ഡയറക്ടർ ഹൈകോടതിയെ അറിയിച്ചു. ഒരു കൂട്ടം മാതാപിതാക്കള്‍ ഹൈക്കോടതിയെ സമീപിച്ചതിനെ തുടര്‍ന്നാണ് നടപടി.
എൻസൈം അപര്യാപ്തത പോലുള്ള രോഗങ്ങൾ പിടിപെട്ട കുട്ടികളുടെ ചികിത്സക്കായി നിർധനരായ മാതാപിതാക്കൾ സർക്കാർ സഹായം തേടിയെങ്കിലും ഫണ്ടില്ലന്ന മറുപടിയാണ് ലഭിച്ചത്. ഇതെ തുടർന്നാണ് ഏതാനും കുടുംബങ്ങൾ ഹൈക്കോടതിയെ സമീപിച്ചത്. ആരോഗ്യ മേഖലയിൽ സഹായത്തിന് ദേശീയ തലത്തിൽ നയമുണ്ടന്നും ഇതിന്റെ ഭാഗമായി നടപടിയെടുക്കാനും കോടതി നിർദ്ദേശിച്ചതിനെ തുടർന്നാണ് സർക്കാർ നടപടിയിലേക്ക് കടന്നത് .സർക്കാർ രൂപീകരിച്ച വിദഗ്ധ സമിതിയുടെ ശുപാർശ പ്രകാരമാണ് പ്രത്യേക ക്ലിനിക്കുകൾ .ചികിത്സാ സൗകര്യമുള്ള ആശുപത്രികളിൽ സൗകര്യം ഒരുക്കും .തിരുവനന്തപുരം എസ്എടി, കോട്ടയം ,കോഴിക്കോട് മെഡിക്കൽ കോളജുകളേയും ചികിത്സക്കായി തെരഞ്ഞെടുത്തിട്ടുണ്ട് . 50 ലക്ഷം രൂപയുടെ സഞ്ചിതനിധിയാണ് രൂപീകരിച്ചിട്ടുള്ളത് .കേരള സോഷ്യൽ സെക്യുരിറ്റി മിഷനാണ് ഫണ്ട് കൈകാര്യ ചുമതല .ചികിത്സാ സൗകര്യം വേണ്ടവർ മിഷൻ എക്സിക്യുട്ടീവ് ഡയറക്ടറെ സമീപിക്കണം. ധനസഹായത്തിന് കേന്ദ്ര സർക്കാരിനെ സമിപിക്കുമെന്നും ആരോഗ്യ വകുപ്പ് ഡയറക്ടർ വ്യക്തമാക്കി .സർക്കാർ നടപടി മാതൃകാപരമാണന്ന് ചീഫ് ജസ്റ്റീസ് അധ്യക്ഷനായ ബഞ്ച് അഭിപ്രായപ്പെട്ടു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here