ഫ്രാങ്കോ മുളയ്ക്കല്‍ അഴിക്കുള്ളില്‍ തന്നെ; റിമാന്റ് കാലാവധി വീണ്ടും നീട്ടി

bishop

കന്യാസ്ത്രീയെ പീഡിപ്പിച്ച കേസില്‍ അറസ്റ്റിലായ ജലന്ധര്‍ മുന്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിന്റെ റിമാന്റ് കാലാവധി നീട്ടി. 14ദിവസത്തേക്കാണ് പാല കോടതി റിമാന്റ് കാലാവധി നീട്ടിയത്. ഈ മാസം ഇരുപത് വരെ ഫ്രാങ്കോ മുളയ്ക്കല്‍ ജയിലില്‍ തുടരണം. റിമാന്റ് കാലാവധി അവസാനിച്ചതിനെ തുടര്‍ന്ന് കോടതിയില്‍ ഹാജരാക്കിയ ബിഷപ്പ് പരാതികളൊന്നും ഇല്ലെന്ന്  കോടതിയെ അറിയിച്ചു.
ബിഷപ്പ് അടുത്ത ആഴ്ച ഹൈക്കോടതിയില്‍ ജാമ്യാപേക്ഷ സമര്‍പ്പിക്കും.നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ
നിങ്ങളുടെ Facebook Messenger ൽ
Free Subscribe to Messenger Alerts
Top
More