അഭിലാഷ് ടോമി ഡല്‍ഹിയിലെ സൈനിക ആശുപത്രിയില്‍

abhilash tommy

ഗോള്‍ഡന്‍ ഗ്ലോബ് മത്സരത്തിനിടെ അപകടത്തില്‍ പരിക്കേറ്റ ഇന്ത്യന്‍ നാവിക സേന ഉദ്യോഗസ്ഥന്‍ അഭിലാഷ് ടോമിയെ ഡല്‍ഹിയിലെ സൈനിക ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇന്നലെയാണ് കമാൻഡര്‍ അഭിലാഷ് ടോമിയേയും വഹിച്ചുകൊണ്ടുള്ള ഇന്ത്യൻ പടക്കപ്പല്‍ ഐഎൻഎസ് സാത്പുര കിഴക്കൻ നാവിക സേനാ ആസ്ഥാനമായ വിശാഖപട്ടണത്ത് എത്തിയത്. ഡല്‍ഹി ആർമി റിസർച്ച് ആൻറ് റഫറൽ ആശുപത്രിയിലാണ് പ്രവേശിപ്പിച്ചത്.

സെപ്റ്റംബര്‍ 21 നാണ് കമാൻഡര്‍ അഭിലാഷ് ടോമിയുടെ തുരിയ എന്ന പായ് വഞ്ചി അപകടത്തില്‍പ്പെട്ടത്. അവിടെ നിന്ന്  രക്ഷപ്പെടുത്തി ആംസ്റ്റര്‍ ഡാമിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയായിരുന്നു. അവിടെ നിന്ന് കഴിഞ്ഞ വെള്ളിയാഴ്ചയാണ് കപ്പല്‍ ഇന്ത്യയിലേക്ക് തിരിച്ചത്.

abhilash tommy

Top