‘സര്‍ഫിങ്ങിനിടെ അപകടം’; മുന്‍ ക്രിക്കറ്റ് താരം മാത്യു ഹെയ്ഡന് ഗുരുതര പരിക്ക്

mathew hyden

സര്‍ഫിങ്ങിനിടെ ഗുരുതരമായി പരിക്കേറ്റ ഓസ്‌ട്രേലിയയുടെ മുന്‍ ക്രിക്കറ്റ് താരവും കമന്റേറ്ററുമായ മാത്യു ഹെയ്ഡനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. താരത്തിന്റെ തലയ്ക്കും കഴുത്തിനുമാണ് പരിക്കുള്ളത്. ഹെയ്ഡന്‍ തന്നെയാണ് ഇക്കാര്യം ഇന്‍സ്റ്റഗ്രാമിലൂടെ പങ്കുവെച്ചത്.

ക്വീന്‍സ്‌ലാന്‍ഡില്‍ കുടുംബത്തോടൊപ്പം അവധിക്കാലം ചെലവഴിക്കുകയാണ് ക്രിക്കറ്റ് ഇതിഹാസം ഇപ്പോള്‍. മകന്‍ ജോഷ്വാ ഹെയ്ഡനൊപ്പം സര്‍ഫിങ്ങില്‍ ഏര്‍പ്പെട്ടപ്പോഴായിരുന്നു താരത്തിനു പരിക്കേല്‍ക്കുന്നത്. സര്‍ഫിങ്ങിനിടെ തിരമാലകള്‍ക്കുള്ളില്‍പ്പെട്ട താരത്തിനു പരിക്കേല്‍ക്കുകയായിരുന്നു. ഉടന്‍ തന്നെ അടുത്തുള്ള ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയും ചെയ്തു.

ഓസ്‌ട്രേലിയയുടെ എക്കാലത്തെയും മികച്ച ഓപ്പണിംഗ് ബാറ്റ്‌സ്മാന്‍മാരില്‍ ഒരാളാണ് ഹെയ്ഡന്‍.


നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ
നിങ്ങളുടെ Facebook Messenger ൽ
Free Subscribe to Messenger Alerts
Top
More