ആൻഡ്രോയിഡ് ഉപഭോക്താക്കൾ ശ്രദ്ധിക്കുക ! ‘ഓൺ മീ ‘ വൈറസ് പിടിമുറുക്കുന്നു

വാനാക്രൈ വൈറസ് ആക്രമണങ്ങൾക്ക് പിന്നാലെ സൈബർ ലോകത്തെ ഭീതിയിലാഴ്ത്തി ‘ഓൺ മീ’ വൈറസ്. ആൻഡ്രോയിഡ് ഉപഭോക്താക്കൾക്കാണ് ഈ വൈറസ് സുരക്ഷാഭീഷണി ഉയർത്തുന്നത്.
ഡൗൺലോഡ് ആപ്പുകളിലൂടെയാണ് ഓൺ മീ ഫോണിൽ പ്രവേശിക്കുന്നത്. വൈറസ് ഫോണിൽ പ്രവേശിച്ചയുടനെ നിങ്ങളുടെ ഫോണിലെ വ്യക്തിവിവരങ്ങൾ വൈറസ് ചോർത്തി തുടങ്ങും.
ഒരു ആന്റിവൈറസ് കമ്പനിയാണ് ഓൺ മീയെ കുറിച്ചുള്ള ആദ്യ മുന്നറിയിപ്പ് നൽകുന്നത്. വാട്ട്‌സാപ്പിനെയാണ് ഓൺ മീ റ്റേവും കൂടുതൽ ബാധിക്കുന്നതെന്നും കമ്പനി പറയുന്നു. ചാറ്റുകൾ, പങ്കുവെച്ച ചിത്രങ്ങൾ, വീഡിയോകൾ എന്നിവ ഈ വൈറസ് ചോർത്തും. ഇതിന് പുറമെ കോൾ ഹിസ്റ്ററി, മെസ്സേജിങ്ങ് ഹിസ്റ്റി, ഇന്റർനെറ്റ് ബ്രൗസിങ്ങ് ഹിസ്റ്ററി എന്നിവയും ഓൺ മി എടുക്കും. ഓൺ മീ ശേഖരിച്ച വിവരങ്ങളെല്ലാം പേരന്റ് സർവറിലേക്ക് അയച്ചുകൊടുക്കും.
ഓൺമിയുടെ ഐഡന്റിറ്റി കണ്ടുപിടിക്കുക വളരെ ബുദ്ധിമുട്ടാണെന്നും കമ്പനി പറയുന്നു.