‘കോണ്‍ഗ്രസിനോട് ഇടഞ്ഞുതന്നെ’; മാന്യമായ സ്ഥാനം ലഭിച്ചില്ലെങ്കില്‍ 2019 ലും തനിച്ച് മത്സരിക്കുമെന്ന് മായാവതി

കോണ്‍ഗ്രസിനോടുള്ള എതിര്‍പ്പ് കൂടുതല്‍ പരസ്യമാക്കി ബി.എസ്.പി അധ്യക്ഷ മായാവതി രംഗത്ത്. 2019 ലെ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ തനിച്ച് മത്സരിക്കാന്‍ ബി.എസ്.പി ഒരുക്കമാണെന്ന് മായാവതി പറഞ്ഞു. സീറ്റിന് വേണ്ടി യാചിക്കാന്‍ തങ്ങളെ കിട്ടില്ല. മാന്യമായ സ്ഥാനം തന്നില്ലെങ്കില്‍ രാജസ്ഥാന്‍, മധ്യപ്രദേശ് നിയമസഭാ തെരഞ്ഞെടുപ്പുകളിലെ പോലെ 2019 ലെ ലോക്‌സഭാ തെരഞ്ഞെടുപ്പിലും തനിച്ച് മത്സരിക്കാന്‍ ബി.എസ്.പി ഒരുക്കമാണെന്ന് മായാവതി വ്യക്തമാക്കി.
ബി.എസ്.പി സ്ഥാപകനേതാവ് കാന്‍ഷിറാമിന്റെ ചരമവാര്‍ഷികദിനത്തില്‍ സംഘടിപ്പിച്ച ചടങ്ങില്‍ സംസാരിക്കുകയായിരുന്നു മായാവതി. തെരഞ്ഞെടുപ്പ് സഖ്യത്തിനുള്ള തങ്ങളുടെ ഏക ആവശ്യം മാന്യമായ ഇടം നല്‍കുക എന്നതാണെന്നും മായാവതി കൂട്ടിച്ചേര്‍ത്തു.
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here