22
Feb 2019
Friday
Kuttanadu

കേന്ദ്ര മന്ത്രിക്ക് എതിരെ ലൈംഗിക ആരോപണം

me too

കേന്ദ്ര മന്ത്രിക്ക് എതിരെ ലൈംഗിക ആരോപണം . കേന്ദ്ര മന്ത്രിയും ടെലിഗ്രാഫ് ദിനപത്രത്തിന്റെ സ്ഥാപക എഡിറ്ററും ആയ എം ജെ അക്ബറിന് എതിരെ ആണ് ആരോപണം.  മീടു ക്യാമ്പെയിന്റെ ഭാഗമായി മാധ്യമ പ്രവർത്തക പ്രിയ രമണി ആണ് ആരോപണം ഉന്നയിച്ചത്. ദി വോഗ് എന്ന ഓൺലൈൻ പോർട്ടലിൽ എഴുതിയ ലേഖനത്തിലാണ് ആരോപണം.  2017 ൽ പ്രസിദ്ധീകരിച്ച ലേഖനത്തിലാണ്  പ്രിയ രമണി ലൈംഗിക ആരോപണം ഉന്നയിക്കുന്നത്.  എന്നാല്‍ അന്ന് ലേഖനത്തില്‍ അക്ബറിന്റെ പേര് പരാമര്‍ച്ചിരുന്നില്ല. എന്നാല്‍ അക്ബറിന്റെ പേര് കഴിഞ്ഞ ദിവസം ട്വിറ്ററിലൂടെ പ്രിയവെളിപ്പെടുത്തുകയായിരുന്നു.
1994 മുംബൈയിലെ ഒരു ഹോട്ടൽ മുറിയിൽ വച്ചാണ് ആദ്യ പീഡന ശ്രമം എന്നും പ്രീയ രമണി പറയുന്നു.

Top