Advertisement

ലുബാൻ നീങ്ങി; ബംഗാൾ ഉൾക്കടലിൽ ‘തിത്‌ലി’ ചുഴലിക്കാറ്റ് രൂപപ്പെടുന്നു

October 9, 2018
Google News 1 minute Read

ദിവസങ്ങളോളം ആശങ്കപരത്തിയ ലുബാൻ ചുഴലിക്കാറ്റ് യമൻ തീരത്തേക്ക് മാറിയതിന് പിന്നാലെ ബംഗാൾ ഉൾക്കടലിൽ പുതിയ ചുഴലിക്കാറ്റ് രൂപപ്പെടുന്നു. ‘തിത്‌ലി’ എന്നാണ് ഇതിന് നൽകിയിരിക്കുന്ന പേര്.

ലുബാൻ പടിഞ്ഞാറേക്ക് നീങ്ങുന്നതിനാൽ കേരളത്തെയും ലക്ഷദ്വീപിനെയും ഇനി ബാധിക്കില്ല. എന്നാൽ ഒഡീഷ ചുഴലിയുടെ സ്വാധീനം മൂലം കേരളത്തിൽ ചിലയിടങ്ങളിൽ ഏതാനും ദിവസം കൂടി മഴ ലഭിക്കും.

ബംഗാൾ ഉൾക്കടലിൽ ആന്ധ്ര ഒഡീഷ തീരത്തിന് 720 കിലോമീറ്റർ കിഴക്ക് നിലകൊള്ളുന്ന ന്യൂനമർദം തീവ്രരൂപം പ്രാപിച്ചാണ് ബുധനാഴ്ചയോടെ ചുഴലിയായി മാറുകയെന്നു കാലാവസ്ഥാ കേന്ദ്രം അറിയിച്ചു. വ്യാഴാഴ്ച ഇത് ഒഡീഷ തീരത്തേക്കു കയറും.

thithli

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here