Advertisement

നിരാഹാര സമരത്തിലായിരുന്ന ഗംഗ ആക്ടിവിസ്റ്റ് ജിഡി അഗർവാൾ അന്തരിച്ചു

October 11, 2018
Google News 0 minutes Read
activist gd agarwal passes away

ഗംഗാ നദി ശുദ്ധിയാക്കണമെന്നാവശ്യപ്പെട്ട് നിരാഹാര സമരത്തിലായിരുന്ന ആക്ടിവിസ്റ്റ് ജിഡി അഗർവാൾ അന്തരിച്ചു. 87 വയസ്സായിരുന്നു. ഹൃദയാഘാതത്തെ തുടർന്നായിരുന്നു അന്ത്യം.

ജൂൺ 22 നാണ് ഗംഗാ നദി ശുദ്ധിയാക്കണമെന്ന ആവശ്യം ഉന്നയിച്ചുകൊണ്ട് അഗർവാൾ നിരാഹാര സമരം തുടങ്ങുന്നത്. ഗംഗാ നദി സംരക്ഷണത്തിനും ഗംഗോത്രിക്കും ഉത്തരകാശിക്കും ഇടിയിലൂടെയും ഗംഗാ നദി തടസ്സമില്ലാതെ ഒഴുക്കുന്നതിനുമായി നിയമം വേണമെന്ന്് ആവശ്യപ്പെട്ടായിരുന്നു അഗർവാളിന്റെ സമരം.

109 ദിവസത്തെ നിരാഹാരത്തിന് ശേഷം സ്വാമി ഗ്യാൻ സ്വരൂപ് സാനന്ദ് ന്നെ ജിഡി അഗർവാളിനെ പോലീസാണ് ഹരിദ്വാറിൽ നിന്നും റിഷികേശിലെ എയിംസിൽ പ്രവേശിപ്പിക്കുന്നത്.

നിരാഹാരസമര കാലത്ത് വെള്ളത്തിൽ തേൻ ചേർത്തത് മാത്രം സേവിച്ചാണ് അഗർവാൾ ജീവിച്ചിരുന്നത്. തന്റെ ആവശ്യത്തിന് മേലുള്ള അവസാനവട്ട ചർച്ചയും പരാജയപ്പെട്ടതോടെ അദ്ദേഹം വെള്ളവും ഉപേക്ഷിച്ചിരുന്നു.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here