Advertisement

കേരളാ തീരത്ത് ശക്തമായ കാറ്റിന് സാധ്യത;കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം ജാഗ്രതാ നിര്‍ദേശം നല്‍കി

October 11, 2018
Google News 0 minutes Read

അറബിക്കടലിന്റെ തെക്കുപടിഞ്ഞാറ് ദിശയില്‍ ഇന്നലെ ശക്തമായ ചുഴലികാറ്റ് രൂപപ്പെട്ടതോടെ കേരളതീരത്ത് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം ജാഗ്രതാ നിര്‍ദേശം നല്‍കി. കാറ്റിന്റെ വേഗത ശക്തിപ്രാപിച്ച് മണിക്കൂറില്‍ 135 മുതല്‍ 145 കിലോ മീറ്റര്‍ വേഗതയിലും ചില അവസരങ്ങളില്‍ മണിക്കുറില്‍ 160 കിലോ മീറ്റര്‍ വേഗതയിലും വീശുവാന്‍ സാധ്യതയുണ്ട്.

ആയതിനാല്‍ അറബിക്കടലിന്റെ മധ്യ പടിഞ്ഞാറന്‍ തീരങ്ങളിലും തെക്ക് പടിഞ്ഞാറന്‍ തീരങ്ങളിലും കടല്‍ പ്രക്ഷുബ്ധമോ അതി പ്രക്ഷുബ്ധമോ ആകാന്‍ സാധ്യതയുണ്ട്. ഇതിന്റെ പശ്ചാത്തലത്തില്‍ മത്സ്യത്തൊഴിലാളികള്‍ ഒക്ടോബര്‍ 14 വരെ ആഴക്കടലില്‍ പോകരുതെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നല്‍കി.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here