മുസ്ലീം സ്ത്രീകളെ പള്ളികളില്‍ പ്രവേശിപ്പിക്കണം; ഹര്‍ജിയുമായി അഖില ഭാരത ഹിന്ദുമഹാസഭ

മുസ്ലീം സ്ത്രീകളെ പള്ളികളില്‍ പ്രവേശിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് ഹൈക്കോടതിയില്‍ അഖില ഭാരത ഹിന്ദുമഹാസഭ പൊതുതാല്‍പര്യ ഹര്‍ജി സമര്‍പ്പിച്ചു. അഖില ഭാരത ഹിന്ദുമഹാസഭാ കേരള ഘടകം പ്രസിഡന്റ് സ്വാമി ദത്താത്രേയ സായ് സ്വരൂപാണ് ഹര്‍ജി നല്‍കിയത്. പര്‍ദ ധരിക്കാന്‍ നിര്‍ബന്ധിപ്പിക്കരുതെന്നും ഹര്‍ജിയില്‍ ആവശ്യപ്പെട്ടിട്ടുണ്ട്. മക്കയില്‍ സ്ത്രീകള്‍ക്ക് പ്രവേശന വിലക്കില്ലെന്നും മുസ്സീം സ്ത്രീകള്‍ക്ക് പ്രവേശനം നിഷേധിക്കുന്നത് തുല്യതയുടേയും ജീവിക്കാനുള്ള സ്വാതന്ത്ര്യത്തിന്റേയും ലംഘനമാണെന്നും ഹര്‍ജിയില്‍ ചൂണ്ടികാണിച്ചിട്ടുണ്ട്. ഇഷ്ടമുള്ള വസ്ത്രം ധരിക്കാന്‍ വ്യക്തിക്ക് സ്വാതന്ത്ര്യം നിലനില്‍ക്കെ പര്‍ദ ധരിക്കാന്‍ നിര്‍ബന്ധിക്കുന്നത് വ്യക്തിസ്വാതന്ത്ര്യത്തിലുള്ള കടന്നുകയറ്റമാണന്നും ഹര്‍ജിയിലുണ്ട്. ശബരിമലയില്‍ സ്ത്രീകളെ പ്രവേശിപ്പിക്കാന്‍ സുപ്രീം കോടതി ഉത്തരവ് വന്ന പശ്ചാത്തലത്തില്‍ മുസ്ലീംപള്ളികളില്‍ സ്ത്രീകള്‍ക്ക് പ്രവേശനം നല്‍കണം, ഇത് കാലഘട്ടത്തിന്റെ ആവശ്യമാണ് എന്ന് ചൂണ്ടികാണിച്ചാണ് ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കിയിരിക്കുന്നത്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here