മീ ടൂ; നാനാ പടേക്കർക്കെതിരെ പോലീസ് കേസെടുത്തു

മീ ടൂ വെളിപ്പെടുത്തലുകളുടെ പശ്ചാത്തലത്തിൽ നടൻ നാനാ പടേക്കർക്കെതിരെ പോലീസ് കേസെടുത്തു. മുംബൈയിലെ ഒഷിവാറ പോലീസാണ് കേസെടുത്തത്.

നാനാ പടേക്കർക്ക് പുറമെ കൊറിയോഗ്രാഫർ ഗണേഷ് ആചാര്യ, സംവിധായകൻ രാകേഷ് സാരംഗ്, നിർമ്മാതാവ് സമീ സിദ്ധീഖി എന്നിവർക്കെതിരെയും പോലീസ് കേസെടുത്തിട്ടുണ്ട്. ബോളിവുഡിൽ ഇപ്പോൾ ആരംഭിച്ച മീ ടൂ ക്യാമ്പെയിന് തുടക്കമിട്ടത് തനുശ്രീ ദത്തായിരുന്നു.

മൂവർക്കുമെതിരെ ഐ.പി.സി 354, 509 വകുപ്പുകൾ പ്രകാരം കേസെടുത്തതായി മുംബൈ പൊലീസ് പറഞ്ഞു.
2008ൽ ഷൂട്ടിങ് നടന്ന് റിലീസാവാതിരുന്ന Horn ‘Ok’ Pleassss ചിത്രത്തിന്റെ സെറ്റിൽവെച്ച് നാനാപടേക്കർ അപമര്യാദയായി പെരുമാറിയെന്നാണ് തനുശ്രീ ആരോപണമുന്നയിച്ചിരുന്നത്.

Top