കുടുംബത്തിലെ മൂന്ന് പേരെ കുത്തിക്കൊന്ന കേസിൽ മകൻ അറസ്റ്റിൽ

youth stabbed to death in delhi

ന്യൂഡൽഹിയിലെ വസന്ത് കുഞ്ചിൽ ഒരു കുടുംബത്തിലെ മൂന്ന് പേരെ കുത്തിക്കൊന്ന കേസിൽ മൂത്ത മകനായ പത്തൊമ്പതുകാരനെ പോലീസ് അറസ്റ്റ് ചെയ്തു.

മാതാപിതാക്കളായ മിതിലേഷ് (40), ഭാര്യ സിയ, ഇളയ മകൾ നേഹ എന്നിവരെ കുത്തി കൊലപ്പെടുത്തിയ കേസിൽ സൂരജ് വർമയെയാണ് അറസ്റ്റ് ചെയ്തത്. മിതിലേഷ്-സിയ ദമ്പതികളുടെ മൂത്ത മകനാണ് സുരാജ് വർമ.

ഇന്നലെ രാവിലെ അഞ്ച് മണിയോടെയായിരുന്നു സംഭവം. രാവിലെ വീട്ടിലെത്തിയ ജോലിക്കാരിയാണ് മൃതദേഹങ്ങൾ കണ്ടത്. ഇവർ അയൽക്കാരെ വിവരമറിയിച്ചതിനെ തുടർന്ന് പോലീസെത്തുകയായിരുന്നു. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് പ്രതിയെ പിടികൂടിയത്.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top