റയാൻ സ്‌കൂൾ കൊലപാതകം; പ്രതിയെ മുതിർന്നയാളായി കണക്കാക്കാനാകില്ലെന്ന് കോടതി

ഗുഡ്ഗാവിലെ റയാൻ ഇന്റർനാഷണൽ സ്‌കൂളിലെ ഏഴുവയസ്സുകാരൻ കൊല്ലപ്പെട്ട കേസിൽ കുറ്റക്കാരനായി കണ്ടെത്തിയ 16 കാരനെ പ്രായപൂർത്തിയായ ആളാണെന്ന് കണക്കാക്കാനാകില്ലെന്ന് പഞ്ചാബ്-ഹരിയാന കോടതി. വിചാരണ വേളയിൽ പ്രതിയെ പ്രായപൂർത്തിയായ ആളാണെന്ന് കണക്കാക്കാനാകില്ലെന്നും കീഴ്‌ക്കോടതിയുടെ ഉത്തരവിനെ തള്ളി കോടതി പറഞ്ഞു.

നിയമത്തിന്റെ കണ്ണിൽ പ്രതി പ്രായപൂർത്തിയാകാത്ത ആളാണെന്നും അതിനാൽ സെഷൻസ് കോടതിയുടെ ഉത്തരവ് ജുവനൈൽ ജസ്റ്റിസ് ബോർഡിന് കീഴിൽ പുനഃപരിശോധിക്കേണ്ടതുണ്ടെന്നും ജസ്റ്റിസ് ദയ ചൗധരി കൂട്ടിച്ചേർത്തു.

കഴിഞ്ഞ വർഷം സെപ്തംബറിനാണ് കേസിനമാസ്പദമായ സംഭവം നടക്കുന്നത്. രണ്ടാം ക്ലാസുകാരനായ പ്രദ്യും താക്കുറിനെ സ്‌കൂളിലെ ശുചിമുറിയിൽ കഴിത്തറുത്ത് കൊലപ്പെടുത്തിയ നിലയിൽ കണ്ടെത്തുകയായിരുന്നു.

Top