സോഷ്യല്‍ മീഡിയയുടെ ‘ക്യൂട്ട് ലിപ് സിങ്ക് ‘ഇതാണ്

myla

അച്ഛന്റേയും മകളുടേയും ഒരു ഡബ്സ്മാഷ്  സോഷ്യല്‍ മീഡിയയിലെ  ഹിറ്റ് കൂട്ടുകെട്ടാണ്. ലോകമെമ്പാടുമുള്ളവരുടെ ഫെയ്സ് ബുക്കിലും ഇന്‍സ്റ്റാഗ്രാമിലും മാത്രമല്ല വാട്സ് ആപ് സ്റ്റാറ്റസില്‍ വരെ ഇടം പിടിച്ചിരിക്കുകയാണ് ഇരുവരും ഇപ്പോള്‍.
അച്ഛനേക്കാള്‍ മികച്ച രീതിയില്‍ ക്യൂട്ടായി ലിപ് സിങ്ക് ചെയ്യുന്ന കുഞ്ഞിന് ആരാധകരേറെയാണ്. മറൂണ്‍ 5 ബാന്‍റിന്റെ ‘ഗേള്‍സ് ലൈക്ക് യൂ’ എന്ന പാട്ടാണ് ഇരുവരും ചേര്‍ന്ന് പാടുന്നത്. മൈലയാണ് ഈ കൊച്ച് മിടുക്കി. കുളിക്കുന്നതിനു മുമ്പുള്ള ചെറിയ ലിപ് സിങ്ക് യുദ്ധം എന്ന ക്യാപ്ഷനോടെ മൈലയുടെ അമ്മ തന്നെയാണ് ഈ വീഡിയോ ഷെയര്‍ ചെയ്തതും. മറൂണ്‍ 5 എന്ന ബാന്റും അതിലെ പ്രശസ്ത ഗായകരും വരെ ഈ പ്രകടനം ഷെയര്‍ ചെയ്തിട്ടുണ്ട്. മൈലിയുടെ കൂടുതല്‍ ചിത്രങ്ങള്‍ കാണാം.

ട്രിന വെസ്സന്‍ എന്നാണ് മൈലിയുടെ അമ്മയുടെ പേര്. ഫോട്ടോഗ്രാഫറുകൂടിയായ ട്രിന തന്നെയാണ് മൈലിയുടെ ഈ ചിത്രങ്ങള്‍ പകര്‍ത്തിയിരിക്കുന്നത്. വീഡിയോ വൈറലായതോടെ ട്രിനയുടെ മൈ ഡാര്‍ലിംഗ് മൈല ഇന്‍സ്റ്റാഗ്രാം അക്കൗണ്ടില്‍ ഫോളോവേഴിസിന്റെ എണ്ണവും കുത്തനെ കൂടി.

Top