Advertisement

സികെ ജാനു എൻഡിഎ വിട്ടു

October 14, 2018
Google News 0 minutes Read

വാഗ്ദാനങ്ങൾ പാലിക്കാത്തതിൽ പ്രതിഷേധിച്ച് സികെ ജാനു എൻഡിഎ വിട്ടു. കോഴിക്കോട് ചേർന്ന ജനാധിപത്യ രാഷ്ട്രീയസഭാ യോഗത്തിന് ശേഷമാണ് തീരുമാനം. മുന്നണിയിലെ ഒരു കക്ഷിയെന്ന പരിഗണന കിട്ടിയില്ലെന്ന് അവര്‍ ആരോപിച്ചു. അതേസമയം ആരുമായും രാഷ്ട്രീയ ചര്‍ച്ചക്ക് തയ്യാറാണെന്നും സികെ ജാനു പറഞ്ഞു.

രണ്ടുവര്‍ഷമായിട്ടും എന്‍ഡിഎയില്‍ നിന്നും പരിഗണന ലഭിച്ചിട്ടില്ലെന്നും മുന്നണി വിടണമെന്ന ചര്‍ച്ച പാര്‍ട്ടിക്കുള്ളില്‍ ഗൗരവമായി നടക്കുന്നുണ്ടെന്നും ജാനു നേരത്തെ സൂചിപ്പിച്ചിരുന്നു. അടുത്ത സംസ്ഥാനകമ്മിറ്റി യോഗത്തില്‍ തീരുമാനമെടുക്കുമെന്നും സംസ്ഥാന അധ്യക്ഷ കൂടിയായ ജാനു നേരത്തെ വ്യക്തമാക്കിയിരുന്നു.

ശബരിമല സ്ത്രീ പ്രവേശന വിഷയത്തില്‍ ബിജെപി സമരത്തിന് നേതൃത്വം നല്‍കുമ്പോള്‍ കോടതിവിധി നടപ്പാക്കണം എന്നാണ് ആഗ്രഹിക്കുന്നതെന്നായിരുന്നു സികെ ജാനുവിന്റെ പ്രതികരണം. എന്‍ഡിഎയുടെ ഭാഗമായാല്‍ ദേശീയ പട്ടിക ജാതിപട്ടിക വര്‍ഗ്ഗ കമ്മീഷനിലോ കേന്ദ്ര സര്‍ക്കാരിന്റെ ഏതെങ്കിലും ബോര്‍ഡ്, കോര്‍പ്പറേഷനുകളിലോ സികെ ജാനുവിന് അംഗത്വം നല്‍കാമെന്നായിരുന്നു ബിജെപി നേതൃത്വത്തിന്റെ വാഗ്ദാനം. കേരളത്തില്‍ പട്ടിക വര്‍ഗ്ഗമേഖല പ്രഖ്യാപിക്കണമെന്ന ആവശ്യവും ജാനു ഉന്നയിച്ചിരുന്നു.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here