അലന്‍സിയറിനെതിരായ ‘മീ ടൂ’ ആരോപണം; പേര് വെളിപ്പെടുത്തി നടി (വീഡിയോ)

നടന്‍ അലന്‍സിയറിനെതിരെ മീ ടൂ ക്യാംപയിനിലൂടെ ഗുരുതര ആരോപണങ്ങളുയര്‍ത്തിയ നടി പേര് വെളിപ്പെടുത്തി. ഫേസ്ബുക്ക് ലൈവിലൂടെയാണ് നടി ദിവ്യ ഗോപിനാഥ് തനിക്കുണ്ടായ മോശം അനുഭവത്തെ കുറിച്ച് വികാരാധീതയായി സംസാരിച്ചത്. ‘ഇന്ത്യ പ്രൊട്ടസ്റ്റ്’ എന്ന ട്വിറ്റര്‍ പേജിലൂടെയാണ് അലന്‍സിയറിനെതിരെ മീ ടൂ ആരോപണം ആദ്യം പുറത്തുവന്നത്. പേര് വെളിപ്പെടുത്താതെയാണ് ആരോപണം തുറന്നുപറഞ്ഞത്. എന്നാല്‍, പിന്നീട് വീട്ടുകാരുടെ സമ്മതത്തോടെ ദിവ്യ ഗോപിനാഥ് തന്റെ വ്യക്തിത്വം വെളിപ്പെടുത്തുകയായിരുന്നു.
തനിക്ക് അലന്‍സിയറില്‍ നിന്ന് മോശം അനുഭവം ഉണ്ടായപ്പോള്‍ ആദ്യം അദ്ദേഹത്തോട് ക്ഷമിക്കുകയായിരുന്നു എന്ന് ദിവ്യ ഫേസ്ബുക്ക് വീഡിയോയിലൂടെ വ്യക്തമാക്കി. അലന്‍സിയര്‍ മാപ്പ് ചോദിച്ചതിനെ തുടര്‍ന്നാണ് അന്ന് ഇക്കാര്യം പുറത്തുപറയാതിരുന്നത് എന്ന്
ദിവ്യ പറഞ്ഞു. എന്നാല്‍, പിന്നീട് പല സെറ്റുകളിലും മറ്റ് പെണ്‍കുട്ടികള്‍ക്ക് അലന്‍സിയറില്‍ നിന്ന് ഇതേ ദുരനുഭവം നേരിട്ടുണ്ടെന്ന് വ്യക്തമായതോടെയാണ് ഇക്കാര്യങ്ങള്‍ പുറത്തുപറയാന്‍ നിര്‍ബന്ധിതയായതെന്നും ദിവ്യ കൂട്ടിച്ചേര്‍ത്തു.
പേര് വെളിപ്പെടുത്താതെ ആരോപണം ഉന്നയിച്ചതിനാല്‍ ഇത് ഗൂഢാലോചനയുടെ ഭാഗമാണെന്ന് സോഷ്യല്‍ മീഡിയയില്‍ വ്യാപകമായി പ്രചരിക്കുന്ന സാഹചര്യത്തിലാണ് പേര് വെളിപ്പെടുത്തി തന്നെ ദിവ്യ ഗോപിനാഥ് രംഗത്ത് വന്നത്.
അലന്‍സിയറിനെതിരായ ആരോപണം ഇങ്ങനെ:
തന്റെ നാലാമത്തെ ചിത്രത്തിലാണ് അലൻസിയറുമായി ഒന്നിക്കേണ്ടി വന്നതെന്നും പ്രസ്തുത ചിത്രത്തിന്റെ സെറ്റിൽ വെച്ചായിരുന്നു ലൈംഗികാക്രമണം നേരിട്ടതെന്നും നടി വെളിപ്പെടുത്തുന്നു. പ്രലോഭനശ്രമങ്ങളുമായാണ് അലൻസിയർ തുടക്കംമുതൽ തന്നെ സമീപിച്ചത്. ഒരിക്കൽ ഭക്ഷണം കഴിക്കാന്‍ ഒരുമിച്ചിരിക്കുമ്പോൾ അലൻസിയർ തന്റെ മാറിലേക്ക് നോക്കി അശ്ലീലമായ ചിലത് പറഞ്ഞു കൊണ്ടിരുന്നു. ഒരു തിയറ്റർ ആർട്ടിസ്റ്റ് എങ്ങനെ ശരീരത്തെ വഴക്കിയെടുക്കണം എന്നു തുടങ്ങിയ ഉപദേശങ്ങളായി പിന്നീട്.
പിന്നീടൊരിക്കൽ തന്റെ മുറിയിലേക്ക് കടന്നുവന്ന് കടന്നുപിടിക്കാനും അലൻസിയർ ശ്രമിച്ചതായി അവർ പറയുന്നു. താൻ ആർത്തവസമയത്ത് ക്ഷീണം കാരണം സംവിധായകനോട് അനുവാദം ചോദിച്ച് മുറിയിലേക്ക് വിശ്രമിക്കാൻ വന്നപ്പോഴായിരുന്നു ഇത്. മുറിക്കകത്ത് താൻ കടന്നതിനു പിന്നാലെ വാതിലിൽ മുട്ട് കേട്ടു. വാതിൽപ്പഴുതിലൂടെ നോക്കിയപ്പോൾ അലൻസിയർ നിൽക്കുന്നത് കണ്ട്. തുടർച്ചയായി മുട്ടിക്കൊണ്ടിരുന്നപ്പോൾ സംവിധായകനെ വിളിച്ച് വിവരം പറഞ്ഞു. ഒരാളെ വിടാമെന്ന് സംവിധായകൻ പറഞ്ഞു. കുറച്ചുകഴിഞ്ഞപ്പോൾ ഓടാമെന്നു കരുതി വാതില്‍ തുറന്നപ്പോൾ അലൻസിയർ ബലമായി അകത്തു കയറി കുറ്റിയിട്ടു. തന്നെ കയറിപ്പിടിക്കാനാഞ്ഞപ്പോൾ കാളിങ് ബെല്ലടിച്ചു. വതിൽ ചാടിത്തുറന്നപ്പോൾ അസിസ്റ്റന്റ് ഡയറക്ടറാണ്. അലൻസിയറിന്റെ ഷോട്ടാണ് അടുത്തതെന്ന് പറഞ്ഞ് അദ്ദേഹം വിളിച്ചു കൊണ്ടുപോയി.
അലൻസിയർ മറ്റു നിരവധി സന്ദര്‍ഭങ്ങളിലും അശ്ലീലമായി പെരുമാറാൻ ധൈര്യപ്പെട്ടെന്നും നടി പറയുന്നു. ഒരു നൈറ്റ് ഷിഫ്റ്റ് കഴിഞ്ഞ് താൻ ഉറങ്ങാൻ കിടന്നപ്പോൾ കൂടെയുണ്ടായിരുന്നയാൾ കുളിക്കാനായി പുറത്തുള്ള ബാത്ത്റൂമിലേക്ക് പോയി. ഈ സന്ദർഭത്തിൽ അലൻസിയർ അകത്തേക്ക് കയറി. തന്റെ ബെഡ്ഡിലേക്ക് കയറിക്കിടന്ന് കീഴ്പ്പെടുത്താൻ ശ്രമിച്ചെന്നും നടി ആരോപിക്കുന്നു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here