കലാഭവന്‍ ഷാജോണ്‍ സംവിധായകനാകുന്നു
നടന്‍ ഷാജോണ്‍ സംവിധായകനാകുന്നു. പൃഥ്വിരാജാണ് സിനിമയിലെ നായകന്‍. ബ്രദേഴ്സ്ഡേ എന്നാണ് ചിത്രത്തിന്റെ പേര്. പൃഥ്വിരാജാണ് ഇക്കാര്യം ഫെയ്സ് ബുക്കിലൂടെ പുറത്ത് വിട്ടത്.
‘രണ്ടു വര്‍ഷങ്ങള്‍ക്ക് മുന്‍പ് ഷാജോണ്‍ ചേട്ടന്‍ (അതേ നമ്മുടെ കലാഭവന്‍ ഷാജോണ്‍) എന്റെ അടുക്കല്‍ അദ്ദേഹം തന്നെ രചിച്ച ഒരു സ്‌ക്രിപ്റ്റ് കൊണ്ട് വന്നു. ഞാന്‍ അതില്‍ അഭിനയിക്കണം എന്നാണ് തന്റെ ആഗ്രഹം എന്ന് പറഞ്ഞ അദ്ദേഹം ഇത് സംവിധാനം ചെയ്യേണ്ടത് ആര് എന്ന തീരുമാനവും എനിക്ക് വിട്ടു തന്നു. എന്നാല്‍ തിരക്കഥ കണ്ടപ്പോള്‍ തന്നെ എനിക്ക് മനസിലായി. ഇത് സംവിധാനം ചെയ്യാന്‍ ഒരാള്‍ക്ക് മാത്രമേ സാധിക്കൂ എന്ന്. അത് അദ്ദേഹം തന്നെയാണ്. ഇത് രസകരമായ ഒരു ചിത്രമാണ് സുഹൃത്തുക്കളേ. ഇതില്‍ കോമഡിയുണ്ട്, ആക്ഷനുണ്ട്, പ്രണയമുണ്ട്, വികാരങ്ങളുണ്ട്. വരുന്നൂ, കലാഭവന്‍ ഷാജോണിന്റെ ആദ്യ സംവിധാന സംരംഭം, ബ്രദര്‍സ് ഡേ!’ പൃഥ്വിരാജ് ഫേസ്ബുക്കില്‍ കുറിച്ചു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here