Advertisement

നവകേരള നിര്‍മ്മിതി; ചീഫ് സെക്രട്ടറിയുടെ അധ്യക്ഷതയില്‍ മൂന്ന് സമിതികള്‍

October 16, 2018
Google News 0 minutes Read
water level may increase again says chief minister pinarayi vijayan

നവകേരള നിര്‍മ്മിതിയ്ക്കായി  ചീഫ് സെക്രട്ടറിയുടെ അധ്യക്ഷതയില്‍ മൂന്ന് സമിതികള്‍ രൂപീകരിച്ചതായി മുഖ്യമന്ത്രി വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.മുഖ്യമന്ത്രി ചെയര്‍മാനായ ഉപദേശക സമിതിയുെ രൂപീകരിച്ചിട്ടുണ്ട്. പ്രതിപക്ഷ നേതാവ് കമേശ് ചെന്നിത്തലയും, കേന്ദ്ര മന്ത്രി അല്‍ഫോണ്‍സ് കണ്ണന്താനവും ഈ സമിതിയില്‍ അംഗങ്ങളാണ്. ദുരന്തമുഖത്ത് പ്രകടിപ്പിച്ച് ഐക്യം പുനര്‍നിര്‍മ്മാണ സമയത്തും കാണിക്കണം. മന്ത്രിസഭയുടെ അംഗീകാരത്തോടെയാണ് എല്ലാ പദ്ധതികളും പൂര്‍ത്തീകരിക്കുക. പുനര്‍ നിര്‍മ്മാണ പ്രകൃയയുമായി ബന്ധപ്പെട്ട് കക്ഷി രാഷ്ട്രീയത്തിന് അതീതമായി യോജിപ്പ് കൊണ്ട് വരാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നത്.

ഉപദേശക സമിതിയില്‍ യുവസംരംഭകന്‍ ബൈജു ആപ്പിന്റെ സിഇഒ ബെജു, പരിസ്ഥിതി പ്രവര്‍ത്തകന്‍ മുരളി തുമ്മാരുകുടി,   ടിപി കണ്ണന്‍, ബിസിനസ്സ് രംഗത്ത് നിന്ന് എംഎ യൂസഫലി തുടങ്ങിയവര്‍ ഉള്‍പ്പെടും.  ഉപദേശക സമിതിയുടെ ആദ്യ യോഗം ഈ മാസം 22ന് ചേരും. ചീഫ് സെക്രട്ടറിയാണ്  ഉന്നത തല അധികാര സമിതിയുടെ ചെയര്‍മാന്‍. വിവിധ വകുപ്പുകളുടെ സെക്രട്ടറിമാരും നോമിനേറ്റ് ചെയ്യപ്പെടുന്ന എക്സ് ഒഫിഷ്യല്‍ അംഗങ്ങളും ഒപ്പമുണ്ടാകും.  മുഖ്യമന്ത്രി സെക്രട്ടറിയും ഇക്കൂട്ടത്തില്‍ ഉള്‍പ്പെടും. വിവിധ വകുപ്പുകളുമായുള്ള ഏകോപനവും ധന സമാഹരണത്തിന് സര്‍ക്കാറിന് ഉപദേശം നല്‍കുകയാണ് ഇതിന്റെ ഉദ്ദേശം. ഒരു നിര്‍വഹണ സമിതിയും ഉന്നത തല അധികാര സമിതിയ്ക്ക് താഴെ പ്രവര്‍ത്തിക്കും. നിര്‍വഹണ സമിതി ചെയര്‍മാന്‍ കെഎം എബ്രഹാമായിരിക്കും.  ഒരു സെക്രട്ടറിയേറ്റ് സംവിധാനവും ഇതിന് കീഴില്‍ പ്രവര്‍ത്തിക്കും.  പദ്ധതി നിര്‍വഹണത്തിലെ സുതാര്യതയ്ക്കായി ഒരു സ്വതന്ത്ര ഏജന്‍സിയെ കൊണ്ട് തേര്‍ഡ് പാര്‍ട്ടി ഓഡിറ്റിംഗ് നടത്തുമെന്നും മുഖ്യമന്ത്രി അറിയിച്ചു.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here