പത്തനംതിട്ട ബസ് സ്റ്റാന്റില്‍ ദര്‍ശനത്തിന് എത്തിയ യുവതിയെ ജനക്കൂട്ടം തടയുന്നു

പത്തനംതിട്ട ബസ് സ്റ്റാന്റില്‍ നിന്ന് ശബരിമലയിലേക്ക് എത്തിയ യുവതിയെ വിശ്വാസികള്‍ തടയുന്നു. പത്തനംതിട്ട ബസ് സ്റ്റാന്റിലാണ് യുവതിയെ തടഞ്ഞിരിക്കുന്നത്. ചേര്‍ത്തല സ്വദേശി ലിപി എന്ന പെണ്‍കുട്ടിയെയാണ് തടഞ്ഞത്. ഇവര്‍ ഒറ്റയ്ക്കാണ് ശബരിമലയിലേക്ക് പോകാന്‍ എത്തിയത്. കെഎസ്ആര്‍ടിസി സ്റ്റാന്റില്‍ പമ്പയിലേക്കുള്ള ബസ് കയറാനാണ് യുവതി എത്തിയത്. പോലീസ് യുവതിയ്ക്ക് സംരക്ഷണം നല്‍കുന്നുണ്ട്. ബസ് വന്നാല്‍ പോകുമെന്നാണ് യുവതിയുടെ നിലപാട്. യുവതിയെ പമ്പയിലെത്തിക്കാനുള്ള സഹായം നല്‍കുമെന്നാണ് പോലീസും അറിയിച്ചത്. എന്നാല്‍ ഇവിടെ സ്ത്രീകളടക്കമുള്ള സംഘം ഇവരെ കടത്തിവിടില്ലെന്ന മുന്നറിയിപ്പുമായി തടിച്ച് കൂടിയിട്ടുണ്ട്. യുവതി ബസില്‍ കയറിയാല്‍ ബസ് കത്തിക്കുമെന്നാണ് ഇവരുടെ നിലപാട്.
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here