അറസ്റ്റ് ചെയ്തവരെ പത്തനംതിട്ട പോലീസ് സ്റ്റേഷനിലെത്തിച്ചു

പമ്പയില്‍ നിന്ന് പോലീസ് അറസ്റ്റ് ചെയ്ത സമരക്കാരെ പത്തനംതിട്ട പോലീസ് സ്റ്റേഷനിലേക്ക് എത്തിച്ചു. ശബരിമലയിലെത്തുന്ന സ്ത്രീകളെ തടയാനായി പമ്പയില്‍ ഉണ്ടായിരുന്ന പ്രതിഷേധക്കാരെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. ഡിജിപിയുടെ നിര്‍ദേശത്തെ തുടര്‍ന്നാണ് അറസ്റ്റ്. പമ്പയില്‍ നിന്ന് അയ്യപ്പസേവ സംഘം പ്രവര്‍ത്തകരടങ്ങുന്നവരെയാണ് അറസ്റ്റ് ചെയ്ത് നീക്കിയത്. ആന്ധ്ര സ്വദേശിയായ യുവതിയെ ഈ സംഘം ഇടപെട്ട് മടക്കി അയച്ചിരുന്നു. ഇതിന് പിന്നാലെയാണ് വന്‍ പോലീസ് സംഘം എത്തി ഇവിടെ തടിച്ച് കൂടിയിരുന്ന പ്രതിഷേധക്കാരെ അറസ്റ്റ് ചെയ്ത് നീക്കിയത്. സമരം നടത്തുകയായിരുന്ന തന്ത്രി കുടുംബത്തെ അടക്കം പോലീസ് അറസ്റ്റ് ചെയ്തു. പത്തനംതിട്ട ബസ് സ്റ്റാന്റില്‍ യുവതിയെ തടഞ്ഞ 50പേര്‍ക്ക് എതിരെ കേസ് എടുത്തിട്ടുണ്ട്.
മുൻ ദേവസ്വം ബോർഡ് പ്രസിഡന്റ് പ്രയാർ ഗോപാലകൃഷ്ണനെയും അറസ്റ്റ് ചെയ്തു. തന്നെ അകാരണമായാണ് അറസ്റ്റ് ചെയ്തതെന്ന് പ്രയാർ ഗോപാലകൃഷ്മൽ പറഞ്ഞു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here