വികാരം വ്രണപ്പെടുത്താനില്ലെന്ന് സുഹാസിനി രാജ്

വിവാദമുണ്ടാക്കി മലകയറാനില്ലെന്ന് ന്യൂയോര്‍ക്ക് ടൈംസ് വനിതാ റിപ്പോര്‍ട്ടര്‍ സുഹാസിനി രാജ്. ആരുടെയും വികാരം വ്രണപ്പെടുത്താനില്ലെന്നും സുഹാസിനി വ്യക്തമാക്കി. തനിക്ക് നേരെ കല്ലേറുണ്ടായെന്നും സുഹാസിനി രാജ് പറഞ്ഞു.
ന്യൂയോർക്ക് ടൈംസിന്റെ മാധ്യമ പ്രവർത്തക സുഹാസിനി രാജിനെ മരക്കൂട്ടത്തിന് സമീപത്ത് വച്ചാണ് പ്രതിഷേധക്കാർ തടഞ്ഞത്. അസഭ്യവർഷവും സുഹാസിനിയ്ക്ക് നേരെ ഉണ്ടായി. ന്യൂയോർക്ക് ടൈംസിന്റെ ഡൽഹി ബ്യൂറോയിലെ മാധ്യമ പ്രവർത്തകയാണ് സുഹാസിനി രാജ്. സുഹാസിനിയ്ക്ക് ഒപ്പം സഹപ്രവർത്തനും ഉണ്ടായിരുന്നു.ലക്നൗ സ്വദേശിനിയാണ് സുഹാസിനി രാജ്.
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here