24
Mar 2019
Sunday
100 News

പത്ത് വർഷത്തോളം ഒളിവിലായിരുന്ന പിടികിട്ടാപ്പുള്ളി കഞ്ചാവുമായി പിടിയിൽ

arrest nipah

വ്യാജ സിഡി നിർമ്മാണ കേസിൽ ഉൾപ്പെട്ട് 10 വർഷമായി ഒളിവിൽ കഴിഞ്ഞിരുന്ന ഇടുക്കി സ്വദേശി സുധീർ പിടിയിൽ. സ്‌കൂൾ പരിസരത്ത് വിദ്യാർത്ഥികൾക്ക് കഞ്ചാവ് വിൽക്കുന്നതിനിടെയാണ് സുധീറും ബന്ധവും പിടിയിലായത്.

വിദ്യാർത്ഥികൾക്കിടയിൽ മയക്ക് മരുന്ന് വിൽപ്പന തടയുന്നതിനായി എറണാകുളം റൂറൽ ജില്ല പോലീസ് മേധാവി രാഹുൽ ആർ നായരുടെ നേതൃത്വത്തിൽ രൂപീകരിച്ച സ്‌കൂൾ പ്രൊട്ടക്ഷൻ ഗ്രൂപ്പിലെ വിദ്യാർത്ഥികളിൽ നിന്നും ലഭിച്ച വിവരത്തെ തടുർന്ന് പെരുമ്പാവൂർ പോലീസും ഡിസ്ട്രിക്ട് ആന്റി നാർകോട്ടിക് സ്‌പെഷ്യൽ ആക്ഷൻ ഫോഴ്‌സ് ടീം അംഗങ്ങളും ചേർന്നാണ് സുധീറിനെയും ബന്ധു നൗഫലിനെയും അറസ്റ്റ് ചെയ്തത്. പ്രതികളെ ഇന്ന് പെരുമ്പാവൂർ ജെഎഫ്‌സിഎം കോടതിയിൽ ഹാജരാക്കും.

സുധീർ

Top