ശബരിമലയില്‍ എത്തിയത് തിരുച്ചിറപ്പള്ളി സ്വദേശിനി

ശബരിമലയില്‍ സന്ദര്‍ശനത്തിനെത്തിയ വനിത തിരുച്ചിറപ്പള്ളി സ്വദേശിനി. ഇവര്‍ക്ക് 52വയസ്സുണ്ട്. രണ്ടാമത്തെ തവണയാണ് ശബരിമലയില്‍ എത്തുന്നതെന്ന് ഇവര്‍ മാധ്യമങ്ങളോട് പ്രതികരിച്ചു. തനിക്ക് അമ്പത് വയസ് കഴിഞ്ഞെന്നും കഴിഞ്ഞ വര്‍ഷവും ദര്‍ശനത്തിന് എത്തിയിരുന്നെന്നും ഇവര്‍ മാധ്യമങ്ങളോട് വ്യക്തമാക്കി. എന്നാല്‍ കഴിഞ്ഞ തവണ ഒരു എതിര്‍പ്പും നേരിടേണ്ടി വന്നില്ലെന്നും ഇവര്‍ വ്യക്തമാക്കി.
സന്നിധാനത്ത് യുവതിയെത്തിയെന്ന് ആരോപിച്ച് നടപന്തലില്‍ വന്‍ പ്രതിഷേധം ഇപ്പോഴും തുടരുകയാണ്. അമ്പത് വയസ് കഴിഞ്ഞെന്ന് തീര്‍ത്ഥാടക പറഞ്ഞെങ്കിലും പ്രതിഷേധക്കാര്‍ ഇവരെ തടഞ്ഞു. പോലീസ് സംരക്ഷണയിലാണ് പിന്നീട് ഇവര്‍ പതിനെട്ടാംപടി ചവിട്ടിയത്. ഇപ്പോള്‍ ദര്‍ശം കഴിഞ്ഞ് ഇവര്‍ മാളികപ്പുറത്തേക്ക് പോയിട്ടുണ്ട്. പ്രതിഷേധക്കാര്‍ ഇപ്പോഴും ഇവിടെ കൂടി നില്‍ക്കുകയാണ്.
പോലീസുകാര്‍ സ്ത്രീയുടെ തിരിച്ചറിയല്‍ കാര്‍ഡ് വാങ്ങി പ്രതിഷേധക്കാരെ ബോധ്യപ്പെടുത്തിയെങ്കിലും പ്രതിഷേധക്കാര്‍ ഇത്വരെ പിരിഞ്ഞ് പോയിട്ടില്ല. കനത്ത സുരക്ഷയിലാണ് പോലീസ് പതിനെട്ടാംപടിയ്ക്ക് സമീപത്തേക്ക് ഇവരെ എത്തിച്ചത്. കാനനപാതയില്‍ ആരും സ്ത്രീയെ തടഞ്ഞിരുന്നില്ല. നടപന്തലിന് സമീപത്തേക്ക് ഇവര്‍ എത്തിയപ്പോഴാണ് പ്രതിഷേധം ശക്തമായത്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here