പ്രളയദുരിതാശ്വാസ നിധി സമാഹരണം; പ്രധാനമന്ത്രി വാക്ക് മാറ്റിയെന്ന് മുഖ്യമന്ത്രി

പ്രളയ ദുരിതാശ്വാസ നിധി സമാഹരണത്തിന്റെ ഭാഗമായി മന്ത്രിമാരുടെ വിദേശയാത്രക്ക് അനുമതി നല്‍കാതെ പ്രധാനമന്ത്രി വാക്ക് മാറ്റിയെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ആദ്യം പ്രധാനമന്ത്രിയെ നേരില്‍ കണ്ട് വാക്കാല്‍ അനുമതി നേടിയിരുന്നു. എന്നാല്‍ പിന്നീട് പ്രധാനമന്ത്രി മറ്റ് മന്ത്രിമാരുടെ യാത്രാനുമതി നിഷേധിക്കുകയായിരുന്നു. ഇത് എന്ത് കൊണ്ടാണെന്ന് മനസിലാകുന്നില്ലെന്നും മുഖ്യമന്ത്രി ദുബായില്‍ പറഞ്ഞു.
പ്രളയദുരന്തത്തില്‍ കേരളത്തെ സഹായിക്കാന്‍ പലരാജ്യങ്ങളും തയാറായിട്ടും ആ സഹായം സ്വീകരിക്കാന്‍ കേന്ദ്രം അനുവദിച്ചില്ല. കേരളം ആരുടെ മുന്നിലും തോല്‍ക്കാന്‍ തയാറല്ല. നമുക്ക് നമ്മുടെ നാട് പുനര്‍നിര്‍മിച്ചേ മതിയാകൂ. നവകേരളം സൃഷ്ടിക്കുന്നത് തടയാമെന്ന് ആരും കരുതേണ്ട. പ്രവാസി മലയാളികള്‍ നമ്മുടെ നാടിന്റെ കരുത്താണ്. പ്രവാസികള്‍ നവകേരള നിര്‍മ്മാണത്തില്‍ പങ്കാളികളാകണമെന്നും മുഖ്യമന്ത്രി അഭ്യര്‍ത്ഥിച്ചു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here