ബിജെപിയുമായോ സുരേന്ദ്രനുമായോ ബന്ധമില്ലെന്ന് രഹന ഫാത്തിമ

തനിക്ക് ബിജെപിയുമായോ സുരേന്ദ്രനുമായോ യാതൊരു ബന്ധവുമില്ലെന്ന് രഹന ഫാത്തിമ 24നോട്. പോലീസ് തന്ന ധൈര്യം മല കയറാൻ സഹായകമായി. മനോജ് എബ്രഹാമിനേയും പത്തനംതിട്ട കളക്ടറേയും കഴിഞ്ഞ ദിവസം രാത്രി തന്നെ മല കയറുന്ന വിവരം അറിയിച്ചിരുന്നെന്നും രഹന വ്യക്തമാക്കി. പമ്പയിൽ എത്തിയ ശേഷം രാത്രി പമ്പ പോലീസ് സ്റ്റേഷനിലാണ് കഴിഞ്ഞത്. പിന്നീട് പോലീസ് നിർദ്ദേശിച്ച പ്രകാരം ഗണപതി കോവിൽ വരെ സ്വന്തം റിസ്കിൽ എത്തി. പിന്നീട് മുന്നോട്ടുള്ള യാത്രയ്ക്ക് പോലീസ് സംരക്ഷണം നൽകി.
രശ്മി പശുപാൽ കേസ് മുതൽ ഐ.ജി ശ്രീജിത്തിനെ അറിയാം.എന്നാൽ നേരിൽ കാണുന്നത് ഇതാദ്യമായാണ്. താൻ ഇടത് സഹയാത്രികയാണ്. കലാപം ഉണ്ടാക്കാൻ ആഗ്രഹിച്ചിരുന്നില്ലെന്നും. ഇനി ശബരി മല കയറാൻ ആഗ്രഹിക്കുന്നില്ലെന്നും രഹന വ്യക്തമാക്കി.
രഹനയും ഹൈദ്രാബാദ് സ്വദേശിനിയായ പത്രപ്രവര്‍ത്തകയും ഇന്നലെ വന്‍ സുരക്ഷയില്‍ മലകയറി നടപന്തല്‍ വരെ എത്തിയെങ്കിലും കനത്ത പ്രതിഷേധത്തെ തുടര്‍ന്ന് സന്നിധാനത്ത് പ്രവേശിക്കാനാകാതെ മടങ്ങിയിരുന്നു. അതേ സമയം ദര്‍ശനത്തിന് എത്തിയത് ആക്ടിവിസ്റ്റുകളാണെന്നും ആക്ടിവിസ്റ്റുകളുടെ ശക്തി തെളിയിക്കാനുള്ള സ്ഥലമല്ല ശബരിമലയെന്നും ദേവസ്വം മന്ത്രി വ്യക്തമാക്കിയിരുന്നു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here