Advertisement

പോലീസ് ഉദ്യോഗസ്ഥർക്കെതിരെ തെറ്റായ പ്രചാരണം: കർശന നടപടിയെന്ന് പോലീസ് മേധാവി

October 23, 2018
Google News 0 minutes Read
loknath behara

മതത്തിന്റെയും വിശ്വാസത്തിന്റെയും പേരിൽ സംസ്ഥാന പോലീസിലെ ഐ .ജി റാങ്കിലുള്ള രണ്ട് ഉദ്യോഗസ്ഥർ‍ക്കെതിരെ സമൂഹ മാധ്യമങ്ങളിലൂടെ നടക്കുന്ന ആക്രമണം ന്യായീകരിക്കാനാകാത്തതാണെന്ന് സംസ്ഥാന പോലിസ് മേധാവി ലോക്നാഥ് ബഹ്റ. ഒരു പോലീസ് ഉദ്യോഗസ്ഥന്‍ തന്റെ നിയമപരമായ ഉത്തരവാദിത്തം നിര്‍വ്വഹിക്കുന്നതിന് മതമോ വിശ്വാസമോ ഒരിക്കലും തടസ്സമല്ല. മതത്തിന്റേയും വിശ്വാസത്തിന്റേയും പേരിൽ പോലീസ് ഉദ്യോഗസ്ഥരെ വ്യക്തിപരമായി ആക്രമിക്കുന്നത് അനുവദിക്കാനാകില്ല. നിയമപരമായും കൃത്യമായും ചുമതലകൾ നിർ‍വ്വഹിക്കുന്ന പോലീസ് ഉദ്യോഗസ്ഥരെ നിർവ്വീര്യരാക്കുന്ന ഇത്തരം പ്രവൃത്തികളിൽ‍ നിന്ന് എല്ലാവരും ഒഴിഞ്ഞുനിൽക്കണമെന്നും ഇത്തരം സന്ദേശങ്ങൾ‍ക്ക് പിന്നിൽ‍ പ്രവർത്തിച്ചവർക്കെതിരെ കർ‍ശനമായ നിയമ നടപടി സ്വീകരിക്കുമെന്നും സംസ്ഥാന പോലീസ് മേധാവി അറിയിച്ചു.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here