മോഹന്‍ രാഘവന്‍ പുരസ്‌കാരം സുഡാനി ഫ്രം നൈജീരിയയുടെ സംവിധായകന്

സുഡാനി ഫ്രം നൈജിരീയ സംവിധായകൻ സക്കറിയ മുഹമ്മദിനു മോഹൻ രാഘവൻ പുരസ്ക്കാരം. കെ.ജി. ജോർജ്, മോഹൻ, ജോൺ പോൾ എന്നിവരടങ്ങുന്ന ജൂറിയാണു അവാർഡ് നിർണയിച്ചത്. 25,000 രൂപയും, ഫലകവും, മെമെന്റോയും അടങ്ങുന്നതാണു അവാർഡ്. ഡിസംബറിൽ നടക്കുന്ന ചടങ്ങിൽ അവാർഡ് സമ്മാനിക്കും.

അതിസൂക്ഷ്മമായ കൃത്യതയും, ചിത്രീകരണ മികവും, ആഖ്യാനത്തിലെ നിർവ്യാജമായ ലാളിത്യവുമാണു അവാർഡിനായി ജൂറി കണ്ടെത്തിയ കാരണങ്ങൾ. ടി.ഡി. ദാസൻ VI B എന്ന ചിത്രത്തിന്റെ സംവിധായകനാണ് അന്തരിച്ച മോഹൻ രാഘവൻ. അസ്സോസിയേറ്റ് ഡയറക്ടർ, തിരക്കഥാകൃത്തു തുടങ്ങിയ നിലകളിലും പ്രവർത്തിച്ചിരുന്നു.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top