പോടിഎം സിഇഒയെ ബ്ലാക്ക്‌മെയിൽ ചെയ്തു; സ്ത്രീ ഉൾപ്പെടെ മൂന്ന് പേർ അറസ്റ്റിൽ

പേടിഎം സിഇഒയെ ഭീഷണിപ്പെടുത്തി 20 കോടി രൂപ ആവശ്യപ്പെട്ട കേസിൽ ജീവനക്കാർ അറസ്റ്റിൽ.

പേടിഎമ്മിന്റെ ഫൗണ്ടറായ വിജയ് ശേഖറിനെയാണ് ഭീഷണിപ്പെടുത്തി പണം തട്ടാൻ ജീവനക്കാർ ശ്രമിച്ചത്. വിജയ് ശേഖറിന്റെ വ്യക്തിവിരങ്ങൾ ചോർത്തുമെന്ന് ഭീഷണിപ്പെടുത്തിയായിരുന്നു ബ്ലാക്ക്‌മെയിൽ ചെയ്തതെന്ന് പൊലീസ് അറിയിച്ചു.

ശേഖറിന്റെ സെക്രട്ടറിയാണ് ഗൂഢാലോചനയുടെ മുഖ്യസൂത്രധാരൻ. ഇയാളെക്കൂടാതെ കേസിൽ സ്ത്രീ ഉൾപ്പെടെ മൂന്ന് പേരെ അറസ്റ്റ് ചെയ്തതായും എഫ്‌ഐആർ രജിസ്റ്റർ ചെയ്തതായും പൊലീസ് അറിയിച്ചു.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top