ജഗന്‍ മോഹന്‍ റെഡ്ഡിക്ക് കുത്തേറ്റു

വൈഎസ്ആര്‍ കോണ്‍ഗ്രസ് അധ്യക്ഷന്‍ ജഗന്‍ മോഹന്‍ റെഡ്ഡിക്ക് നേരെ ആക്രമണം. വിശാഖപട്ടണം വിമാനത്താവളത്തില്‍ വച്ചായിരുന്നു ജഗന്‍ മോഹന്‍ റെഡ്ഡിക്ക് കുത്തേറ്റത്. കൈക്ക് ഏറ്റ പരിക്ക് ഗുരുതരമല്ല. അക്രമിയെ പോലീസ് പിടികൂടി. സെല്‍ഫി എടുക്കുന്നതിനിടയിലായിരുന്നു ആക്രമണം.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top