Advertisement

‘കേരളത്തിന്റെ മതനിരപേക്ഷ മനസില്‍ വിശ്വാസമുണ്ട്’: മുഖ്യമന്ത്രി

October 25, 2018
Google News 0 minutes Read

കേരളത്തിന്റെ മതനിരപേക്ഷ മനസില്‍ വിശ്വാസമുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. എല്ലാവരും മതനിരപേക്ഷ കേരളത്തിനൊപ്പം ഒന്നിച്ചുനില്‍ക്കണമെന്ന് മുഖ്യമന്ത്രി ആവശ്യപ്പെട്ടു. എല്‍ഡിഎഫിന്റെ രാഷ്ട്രീയ വിശദീകരണ യോഗത്തില്‍ കോട്ടയത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

നാടിന്റെ മതനിരപേക്ഷ മനസ് തകര്‍ക്കാന്‍ ആര്‍എസ്എസ് ശ്രമിക്കുകയാണ്. ജനങ്ങള്‍ തെറ്റിദ്ധരിക്കപ്പെടരുത്. തെറ്റിദ്ധാരണ വന്നവര്‍ സത്യം മനസിലാക്കി സര്‍ക്കാറിനൊപ്പം നില്‍ക്കണമെന്നും മുഖ്യമന്ത്രി ആവശ്യപ്പെട്ടു.

ഭരണഘടനയ്ക്കും മുകളിലാണ് വിശ്വാസമെങ്കില്‍ ബാബറി മസ്ജിദിന്റെ കാര്യത്തില്‍ എന്താകും സ്ഥിതി? ശബരിമലയില്‍ ഭരണഘടനയുടെ മൗലിക അവകാശങ്ങള്‍ക്കും മേലെയാണ് ബിജെപിയുടെയും ആര്‍എസ്എസിന്റെയും നിലപാട്. പലരും അതിനൊപ്പം കൂടിയിരിക്കുകയാണ്. കോണ്‍ഗ്രസ് ബിജെപിയുടെ ഇടത്താവളമായിരിക്കുകയാണ്. ശബരിമല വിഷയത്തില്‍ ആര്‍എസ്എസിനൊപ്പം നില്‍ക്കുന്നവര്‍ ബാബറി മസ്ജിദിനെ കുറിച്ചും ആലോചിക്കണമെന്ന് മുഖ്യമന്ത്രി കോട്ടയത്ത് കൂട്ടിച്ചേര്‍ത്തു.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here