സാലറി ചലഞ്ചില്‍ സര്‍ക്കാര്‍ സുപ്രീം കോടതിയിലേക്ക്

salary challenge

സാലറി ചലഞ്ചില്‍ സര്‍ക്കാര്‍ സുപ്രീം കോടതിയിലേക്ക്. ഹൈക്കോടതി വിധിയ്ക്ക് എതിരെയാണ് സര്‍ക്കാര്‍ നീക്കം. സാലറി ചലഞ്ചില്‍ ജീവനക്കാരെ നിര്‍ബന്ധിക്കുന്നുവെന്ന നിരീക്ഷണം തെറ്റെന്നാണ് സര്‍ക്കാര്‍ വാദം. പ്രളയദുരിത ബാധിതരെ സഹായിക്കുന്നതിനായുള്ള സര്‍ക്കാര്‍ ജീവനക്കാരുടെ സാലറി ചലഞ്ചില്‍ പങ്കെടുക്കാന്‍ താല്‍പര്യമില്ലാത്തവര്‍ വിസമ്മതപത്രം എഴുതി നല്‍കണമെന്ന ഉത്തരവിനെയാണ് കോടതി വിമര്‍ശിച്ചത്. ഇത്തരത്തില്‍ വിസമ്മതപത്രം എഴുതി വാങ്ങിയത് ഒരു വിഭാഗം ആളുകളെ വേര്‍തിരിക്കാനാണ് സഹായിക്കുകയെന്ന് കോടതി അഭിപ്രായപ്പെട്ടത്.

salary challenge

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top