സ്വകാര്യ ബസ് സമരം; ഗതാഗതമന്ത്രി ബസ് ഉടമകളുമായി നാളെ ചര്‍ച്ച നടത്തും

ak saseendran

നവംബര്‍ ഒന്ന് മുതല്‍ സമരം പ്രഖ്യാപിച്ച സ്വകാര്യ ബസ് ഉടമകളുമായി ഗതാഗത മന്ത്രി എ.കെ ശശീന്ദ്രന്‍ നാളെ (ശനി) ചര്‍ച്ച നടത്തും. തൃശൂര്‍ രാമനിലയില്‍ വച്ച് ഉച്ചകഴിഞ്ഞ് രണ്ടിനാണ് ചര്‍ച്ച. ബസ് ചാര്‍ജ് വര്‍ദ്ധിപ്പിക്കണമെന്ന് ആവശ്യപ്പെട്ടാണ് സ്വകാര്യ ബസ് ഉടമകള്‍ നവംബര്‍ ഒന്ന് മുതല്‍ സമരം പ്രഖ്യാപിച്ചിരിക്കുന്നത്.

വാഹന നികുതിയില്‍ ഇളവ് വരുത്തിയില്ലെങ്കില്‍ ബസ് ചാര്‍ജ് വര്‍ദ്ധിപ്പിക്കണം. മിനിമം ചാർജ്  എട്ട് രൂപയിൽ നിന്ന് പത്ത് രൂപയാക്കണം. മിനിമം ചാർജിൽ സഞ്ചരിക്കാവുന്ന ദൂരം അഞ്ചില്‍ നിന്ന് 2.5 കിലോമീറ്ററാക്കണം. വിദ്യാർത്ഥി ചാർജ് മിനിമം അഞ്ച് രൂപയാക്കണം എന്നിവയാണ് സ്വകാര്യ ബസുടമകളുടെ ആവശ്യങ്ങള്‍. ഈ ആവശ്യങ്ങള്‍ നടപ്പാക്കാന്‍ പറ്റിയില്ലെങ്കില്‍ സ്വകാര്യ ബസുകള്‍ക്കുള്ള ഡീസല്‍ വിലയില്‍ ഇളവ് നല്‍കണം. സ്വകാര്യ ബസുകളെ പൂര്‍ണമായി വാഹന നികുതിയില്‍ നിന്ന് ഒഴിവാക്കണം എന്നും ആവശ്യമുണ്ട്.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top