ഉമ്മന്‍ചാണ്ടിക്കെതിരെയും കെ.സി വേണുഗോപാലിനെതിരെയുമുള്ള ലൈംഗിക പരാതി; നവംബര്‍ രണ്ടിന് പരാതിക്കാരിയുടെ മൊഴി രേഖപ്പെടുത്തും

സോളാര്‍ കേസുമായി ബന്ധപ്പെട്ടുള്ള ലൈംഗിക ആരോപണത്തില്‍ പരാതിക്കാരിയുടെ രഹസ്യമൊഴി നവംബര്‍ രണ്ടിന് രേഖപ്പെടുത്തും. തിരുവനന്തപുരം ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് ഒന്നാം കോടതിയാണ് മൊഴി രേഖപ്പെടുത്തുക. ഉമ്മൻ ചാണ്ടിക്കും കെസി വേണുഗോപാലിനുമെതിരെയുള്ള കേസിലാണ് പരാതിക്കാരിയുടെ മൊഴി രേഖപ്പെടുത്തുക. അതേസമയം, ക്രൈംബ്രാഞ്ച് അന്വേഷണ സംഘത്തിന് പരാതിക്കാരി ഇന്ന് മൊഴി നല്‍കി. ഉമ്മന്‍ ചാണ്ടി, കെ സി വേണുഗോപാല്‍ എന്നിവര്‍ക്കെതിരെയാണ് എഫ് ഐ ആര്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top