റെഡ് സല്യൂട്ട് കോമ്രേഡ്; അച്ഛന്റെ ചിതയ്ക്ക് മുന്നില്‍ മുദ്രാവാക്യം വിളിച്ച് മകന്‍

ഇല്ലാ ഇല്ലാ മരിക്കില്ല, ധീരസഖാവ് മരിക്കില്ല, ജീവിക്കുന്നു ഞങ്ങളിലൂടെ, റെഡ് സല്യൂട്ട് കൊമ്രേഡ്. അച്ഛന്റെ ചിതയ്ക്ക് തീ കൊളുത്തുംമുമ്പ് മുദ്രാവാക്യം വിളിച്ച് മകന്റെ അവസാന യാത്രയയപ്പ്. കഴിഞ്ഞ ദിവസം അന്തരിച്ച കായംകുളം നഗരസഭാ കൗണ്‍സിലറും സിപിഎം പെരിങ്ങാല ലോക്കല്‍ കമ്മിറ്റി അംഗവുമായ വിഎസ് അജയന്‍റെ മരണാനന്തര ചടങ്ങുകള്‍ക്കിടെയാണ് മകന്‍ മുദ്രാവാക്യം വിളിച്ചത്. കായംകുളം നഗരസഭയില്‍ കഴിഞ്ഞദിവസം ഉണ്ടായ സംഘര്‍ഷത്തിനിടെ കുഴഞ്ഞുവീണ അജയന്‍ മസ്തിഷ്ക ജ്വരത്തെ തുടര്‍ന്ന് മരിക്കുകയായിരുന്നു. ചിതയ്ക്ക് തീകൊളുത്തുന്നതിന് മുമ്പ് അവിടെയുണ്ടായിരുന്ന പാര്‍ട്ടി പ്രവര്‍ത്തകര്‍ മുദ്രാവാക്യം വിളിച്ചു എന്നാല്‍ ഈ സമയത്ത് മിണ്ടാതെ നിന്ന മകന്‍ സഹപ്രവര്‍ത്തകരുടെ മുദ്രാവാക്യം അവസാനിച്ചതോടെ മുഷ്ടി ചുരുട്ടി ഉറക്കെ മുദ്രാവാക്യം വിളിക്കുകയായിരുന്നു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here