സ്‌കൂള്‍ കായികമേള; ആദ്യ ദിനം എറണാകുളത്തിന് വന്‍ കുതിപ്പ്

സ്‌കൂള്‍ കായികമേളയുടെ ആദ്യ ദിനം പൂര്‍ത്തിയാകുമ്പോള്‍ എറണാകുളത്തിന് വ്യക്തമായ ആധിപത്യം. ഒന്‍പത് സ്വര്‍ണ മെഡലുകളും 12 വെള്ളിയുമായി 88 പോയിന്റോടെയാണ് എറണാകുളം ഒന്നാം സ്ഥാനത്ത് നില്‍ക്കുന്നത്. ആറ് സ്വര്‍ണ മെഡലുകളും നാല് വെള്ളിയുമായി 46 പോയിന്റോടെ പാലക്കാട് രണ്ടാം സ്ഥാനത്ത്. 35 പോയിന്റുമായി (നാല് സ്വര്‍ണം) കോഴിക്കോട് മൂന്നാം സ്ഥാനത്താണ്. രണ്ട് ദിവസങ്ങള്‍ കൂടി ശേഷിക്കേ ഒന്നാം സ്ഥാനത്തിനായി എറണാകുളവും പാലക്കാടും തമ്മില്‍ വാശിയേറിയ മത്സരം നടക്കാനാണ് സാധ്യത.

മൂന്ന് സ്വര്‍ണമടക്കം 25 പോയിന്റുമായി കോതമംഗലം മാര്‍ ബസേലിയൂസ് എച്ച്എസ്എസ് ആണ് സ്‌കൂളുകളുടെ പട്ടികയില്‍ മുന്നിട്ടുനില്‍ക്കുന്നത്. രണ്ട് സ്വര്‍ണ മെഡലുകളടക്കം 23 പോയിന്റുമായി സെന്റ്. ജോര്‍ജ് എച്ച്എസ്എസ് കോതമംഗലം രണ്ടാം സ്ഥാനത്താണ്.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top