‘അതിവേഗം അഭിനവും ആന്‍സിയും’; നൂറ് മീറ്ററില്‍ സ്വര്‍ണം

സംസ്ഥാന സ്‌കൂള്‍ കായികമേളയില്‍ അഭിനവ് വേഗമേറിയ താരം. നൂറ് മീറ്റര്‍ ഓട്ടത്തിലാണ് അഭിനവിന്റെ സ്വര്‍ണ നേട്ടം. 10.97 സെക്കന്‍ഡിലാണ് അഭിനവ് ഓട്ടം പൂര്‍ത്തിയാക്കിയത്. തിരുവനന്തപുരം സായിയിലെ താരമാണ് അഭിനവ്. തിരുവനന്തപുരം ശ്രീസായിയിലെ തന്നെ ബിജിത്ത് കെ. വെള്ളി നേടി. സെന്റ്. ജോസഫ് പുല്ലൂറാംപാറ സ്‌കൂളിലെ (കോഴിക്കോട്) അരുണ്‍ എ.സി മൂന്നാം സ്ഥാനം നേടി.

സീനിയര്‍ പെണ്‍കുട്ടികളുടെ 100 മീറ്റര്‍ ഓട്ടത്തില്‍ ആന്‍സി സോജനാണ് വിജയി. നാട്ടിക ഫിഷറീസ് സ്‌കൂളിലെ വിദ്യാര്‍ത്ഥിനിയാണ് ആന്‍സി. തൃശൂരിന് മൂന്നാമത്തെ സ്വര്‍ണമാണ് ആന്‍സിയിലൂടെ ലഭിച്ചിരിക്കുന്നത്. 12.26 സെക്കന്‍ഡിലാണ് ആന്‍സിയുടെ നേട്ടം.

സ്‌കൂള്‍ കായികമേളയുടെ രണ്ടാം ദിനം പുരോഗമിക്കുമ്പോള്‍ വ്യക്തമായ ലീഡുമായി എറണാകുളം ഒന്നാം സ്ഥാനത്ത് നില്‍ക്കുന്നു. പതിനാറ് സ്വര്‍ണം, 17 വെള്ളി, 10 വെങ്കലം എന്നിവയടക്കം 141 പോയിന്റുമായാണ് എറണാകുളം ആധിപത്യം തുടരുന്നത്. പതിനൊന്ന് സ്വര്‍ണമടക്കം ആകെ 93 പോയിന്റുമായി പാലക്കാട് രണ്ടാം സ്ഥാനത്താണ്.

അഞ്ച് സ്വർണവും അഞ്ച് വെങ്കലവുമായി 44 പോയിന്റോടെ സെന്റ്. ജോർജ് എച്ച്എസ്എസ് കോതമംഗലം സ്‌കൂളുകളുടെ പട്ടികയിൽ ഒന്നാം സ്ഥാനത്ത്. നാല് സ്വർണവും അഞ്ച് വെള്ളിയുമടക്കം 37 പോയിന്റുമായി മാർ. ബേസിൽ കോതമംഗലം രണ്ടാം സ്ഥാനത്തുണ്ട്.

 

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top