താനാണ് വിജയി എന്നറിഞ്ഞ് സൗന്ദര്യ മത്സരവേദിയിൽ കുഴഞ്ഞുവീണ് മത്സരാർത്ഥി; വീഡിയോ

മിസ് ഗ്രാൻഡ് ഇന്റർനാഷണൽ 2018 ൽ വിജയിയായി പരാഗ്വയുടെ ക്ലാര സോസ. എന്നാൽ ക്ലാര സോസ വിജയകിരീടം ചൂടുന്ന വീഡിയോ അല്ല മറിച്ച് ബോധരിഹതയായി വീഴുന്ന ദൃശ്യങ്ങളാണ് സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്.
കഴിഞ്ഞ വ്യാഴാഴ്ച്ചയാണ് മ്യാൻമാറിലെ യംഗൂണിൽവെച്ച് മിസ് ഗ്രാൻഡ് ഇന്റർനാഷണൽ നടക്കുന്നത്. മത്സരത്തിന്റെ അവസാന റൗണ്ട് വരെ ഇഞ്ചോടിഞ്ച് പോരാടിയ പരാഗ്വയുടെ ക്ലാര സോസയും ഇന്ത്യയുടെ മീനാക്ഷി ചൗധരിയും ഒടുവിലത്തെ ഫലം വരുന്നതിന് തൊട്ടുമുമ്പ് കൈകോർത്ത് നിൽക്കുകയായിരുന്നു. വിജയിയായി ക്ലാരയുടെ പേര് പ്രഖ്യാപിച്ചതോടെയാണ് ക്ലാര ബോധരഹിതയായി വീണത്.
അൽപ്പസമയത്തിനകം തന്നെ ക്ലാര എഴുനേൽക്കുകയും ചിരിച്ചുകൊണ്ടും കരഞ്ഞുകൊണ്ടും കൈ ഉയർത്തി ക്യാമറയ്ക്ക് മുന്നിലേക്ക് തിരിച്ചെത്തുകയും ചെയ്തു. മത്സരത്തിൽ ഇന്ത്യയുടെ മീനാക്ഷി ചൗധരിയാണ് ഫസ്റ്റ് റണ്ണർ അപ്പ്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here