സന്ദീപാനന്ദയ്‌ക്കെതിരായ ആക്രമണം; മുഖ്യമന്ത്രി ആശ്രമം സന്ദർശിച്ചു

pinarayi vijayan pinarayi vijayan gets sc notice on lavlin case

സന്ദീപാനന്ദയ്‌ക്കെതിരായ ആക്രമണത്തെ അപലപിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ.  മുഖ്യമന്ത്രി സന്ദീപാനന്ദയുടെ ആശ്രമം സന്ദർശിച്ചു.  സന്ദീപനന്ദയ്‌ക്കെതിരെ  നടന്നത്
വധശ്രമമാണെന്ന് മുഖ്യമന്ത്രി പറഞ്ഞു. ആശ്രമമം നശിപ്പിക്കലല്ല മറിച്ച് സന്ദീപാനന്ദയെ ഇല്ലാതാക്കാനാണ് ആക്രമികൾ ശ്രമിച്ചതെന്നും മുഖ്യമന്ത്രി പറഞ്ഞു. മുഖ്യമന്ത്രിയോടൊപ്പം  മന്ത്രി തോമസ് ഐസക്കും, ഇപി ജയരാജനുമുണ്ടായിരുന്നു.

നിയമം കയ്യിലെടുക്കാൻ ആരെയും അനുവദിക്കില്ലെന്നും ഇത്തരം അതിക്രമങ്ങൾക്കെതിരെ സമൂഹം നിലപാടെടുക്കണമെന്നും സന്ദീപാനന്ദഗിരിയെ സന്ദർശിച്ച ശേഷം മുഖ്യമന്ത്രി ഫേസ്ബുക്കിൽ കുറിച്ചു.

അതേസമയം, ആക്രമണത്തിൽ ശക്തമായ നടപടിയെടുക്കുമെന്ന് ഡിജിപി ലോക്‌നാഥ് ബെഹ്ര പറഞ്ഞു. സിറ്റി പോലീസ് കമ്മീഷ്ണർക്കാണ് അന്വേഷണ ചുമതല.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top