എറണാകുളം കുതിപ്പ് തുടരുന്നു; തൊട്ടുപിന്നില്‍ പാലക്കാട്

സംസ്ഥാന സ്‌കൂള്‍ കായികമേളയുടെ രണ്ടാം ദിനത്തിലും എറണാകുളം ആധിപത്യം തുടരുന്നു. ആകെയുള്ള 96 ഇനങ്ങളില്‍ 59 ഇനങ്ങള്‍ പൂര്‍ത്തിയായപ്പോള്‍ 17 സ്വര്‍ണം 19 വെള്ളി എന്നിവയടക്കം ആകെ 153 പോയിന്റുമായി എറണാകുളം ജില്ലാ ഒന്നാം സ്ഥാനത്ത് തന്നെയാണ്. പതിനാല് സ്വര്‍ണവും 10 വെള്ളിയും ഉള്‍പ്പെടെ 109 പോയിന്റുമായി പാലക്കാട് രണ്ടാം സ്ഥാനത്താണ്. ആറ് സ്വര്‍ണവും 59 പോയിന്റുമായി കോഴിക്കോടാണ് മൂന്നാം സ്ഥാനത്ത്. സ്‌കൂളുകളുടെ പട്ടികയില്‍ കോതമംഗലം മാര്‍. ബേസില്‍ എച്ച്എസ്എസ്, കോതമംഗലം സെന്റ്. ജോര്‍ജ് എച്ച്എസ്എസ് എന്നിവരാണ് മുന്നിട്ടുനില്‍ക്കുന്നത്. ഇരു സ്‌കൂളുകള്‍ക്കും 44 പോയിന്റ് വീതമാണ്. മാര്‍. ബേസിലിന് നാല് സ്വര്‍ണവും സെന്റ്. ജോര്‍ജിന് അഞ്ചാം സ്വര്‍ണവുമാണുള്ളത്.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top