സംസ്ഥാന സ്‌കൂള്‍ കായിക മേള; രണ്ടാം ദിനം ആദ്യ സ്വര്‍ണ്ണം മുഹമ്മദ് അഫ്ഷാന്

സംസ്ഥാന സ്‌കൂള്‍ കായിക മേളയിലെ രണ്ടാം ദിവസം ആദ്യ സ്വര്‍ണ്ണം മുഹമ്മദ് അഫ്ഷാന്.അഞ്ച് കി.മീ നടത്തത്തിലാണ് അഫ്ഷാന്‍ സ്വര്‍ണ്ണം നേടിയത്. കണ്ണൂര്‍ എളയാവൂര്‍ സ്‌കൂളിലെ വിദ്യാര്‍ഥിയാണ് മുഹമ്മദ് അഫ്ഷാന്‍. ജൂനിയര്‍ പെണ്‍കുട്ടികളുടെ 400 മീറ്ററില്‍ തേവര സേക്രഡ് ഹാര്‍ട്ടിലെ സാന്ദ്ര എ.എസിനാണ് സ്വര്‍ണം. എറണാകുളം പെരുമാനൂര്‍ സെന്റ് തോമസ് ഗേള്‍സ് എച്ച്.എസ്.എസിലെ ഗൗരി നന്ദനയ്ക്കാണ് വെള്ളി.
സബ്ജൂനിയര്‍ ആണ്‍കുട്ടികളുടെ 400 മീറ്ററില്‍ കോതമംഗലം സെന്റ് ജോര്‍ജിന്റെ ചിങ്കിത് ഖാന്‍ സ്വര്‍ണം നേടി. ജൂനിയര്‍ ആണ്‍കുട്ടികളുടെ 400 മീറ്ററില്‍ സ്വര്‍ണം പാലക്കാട് മാത്തൂര്‍ സിഎഫ്ഡിവിഎച്ച്എസ്എസിലെ അബ്ദുള്‍ റസാഖ് പി.ആര്‍ നേടി. സീനിയര്‍ പെണ്‍കുട്ടികളുടെ 100 മീറ്റര്‍ ഹര്‍ഡില്‍സില്‍ കോഴിക്കോട് പുല്ലൂരാംപാറ സെന്റ് ജോസഫിലെ അപര്‍ണ റോയിക്കാണ് സ്വര്‍ണം.
സീനിയര്‍ ആണ്‍കുട്ടികളുടെ 110 മീറ്റര്‍ ഹര്‍ഡില്‍സില്‍ കോഴിക്കോടിന്റെ ഫാദിഹ് സായിക്ക് സ്വര്‍ണം. ജൂനിയര്‍ ആണ്‍കുട്ടികളുടെ ഷോട്ട്പുട്ടില്‍ ചുനക്കര ഗവ. എച്ച്.എസ്.എസിലെ എസ്. ശ്രീശാന്ത് സ്വര്‍ണം നേടി.
സീനിയര്‍ പെണ്‍കുട്ടികളുടെ ലോങ്ജമ്പില്‍ മതിരപ്പള്ളി എം.എ കോളേജ് സ്‌പോര്‍ട്‌സ് ഹോസ്റ്റലിലെ സാന്ദ്ര ബാബു വെള്ളി മെഡല്‍ നേടി. സീനിയര്‍ പെണ്‍കുട്ടികളുടെ ലോങ്ജമ്പില്‍ മലപ്പുറം കടകശേരി ഐഡിയല്‍ എച്ച്.എസ്.എസിലെ പ്രഭാവതി പി.എസ് സ്വര്‍ണം നേടി
ജൂനിയര്‍ ആണ്‍കുട്ടികളുടെ ലോങ്ജമ്പില്‍ തിരുവനന്തപുരം സായിയിലെ സാജന്‍.ആര്‍ സ്വര്‍ണം നേടി. സീനിയര്‍ പെണ്‍കുട്ടികളുടെ ജാവലിന്‍ ത്രോയില്‍ തൃശൂര്‍ നാട്ടിക ഫിഷറീസ് എച്ച്.എസ്.എസിലെ അഞ്ജലി വി.ഡി സ്വര്‍ണം കരസ്ഥമാക്കി.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here