സാന്ദ്രയ്ക്ക് ട്രിപ്പിള്‍; എറണാകുളം കിരീടം ഉറപ്പിച്ചു

സംസ്ഥാന സ്‌കൂള്‍ കായികമേളയില്‍ സാന്ദ്ര എ.എസിന് ട്രിപ്പിള്‍ നേട്ടം. സ്പ്രിന്റ് ഇനത്തിലാണ് സാന്ദ്രയുടെ നേട്ടം. തേവര സേക്രഡ് ഹാര്‍ട്ടിലെ വിദ്യാര്‍ത്ഥിനിയാണ് സാന്ദ്ര. മേഴ്‌സിക്കുട്ടന്‍ അക്കാദമിയില്‍ പരിശീലനം നേടിയാണ് സാന്ദ്ര ട്രാക്കിലെത്തിയത്. തന്റെ ഭാവി വാഗ്ദാനമാണ് സാന്ദ്രയെന്ന് മേഴ്‌സിക്കുട്ടന്‍ പ്രതികരിച്ചു. 100, 200, 400 മീറ്റര്‍ ഇനങ്ങളിലാണ് സാന്ദ്ര സ്വര്‍ണം കരസ്ഥമാക്കിയത്. അവസാന മീറ്റില്‍ മികച്ച പ്രകടനത്തോടെയാണ് സാന്ദ്ര മടങ്ങുന്നത്.

ഏറ്റവും ഒടുവില്‍ റിപ്പോര്‍ട്ട് ലഭിക്കുമ്പോള്‍ എറണാകുളം ഒന്നാം സ്ഥാനത്ത് കുതിക്കുകയാണ്. സ്‌കൂളുകളുടെ പട്ടികയില്‍ സെന്റ്. ജോര്‍ജ് എച്ച്എസ്എസ് കോതമംഗലം 81 പോയിന്റോടെ കിരീടം ഉറപ്പിച്ചു. വൈകീട്ടോടെ കായികമേള പുരോഗമിക്കും.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top