പള്ളിയുടെ സ്ഥലവും കെട്ടിടവും റവന്യു വകുപ്പ് ഏറ്റെടുത്തു; പുതുവൈപ്പിനില്‍ പ്രതിഷേധം

puthuvaip

പുതുവൈപ്പ് സെന്‍റ് സെബാസ്റ്റ്യൻസ് പള്ളിയുടെ സ്ഥലവും കെട്ടിടവും ഏറ്റെടുത്ത റവന്യു വകുപ്പ് നടപടിക്കെതിരെ പ്രതിഷേധം.  പള്ളി കോമ്പൗണ്ടിൽ നിന്ന് മാറിയുള്ള ഭൂമി പുറന്പോക്ക് ആയത് കൊണ്ടാണ് ഏറ്റെടുത്തതെന്നാണ് റവന്യു വകുപ്പ് നല്‍കുന്ന വിശദീകരണം. ഇരുപത്തിയഞ്ച് സെന്‍റിലധികം ഭൂമിയും ഇവിടെ പള്ളിയുടെ നേതൃത്വത്തിൽ പ്രവർത്തിച്ചിരുന്ന വിശ്വാസ പരിശീലന കേന്ദ്രവുമാണ് കഴിഞ്ഞ ദിവസം റവന്യു വകുപ്പ് ഏറ്റെടുത്തത്. വർഷങ്ങളായി പള്ളി കൈവശം വച്ചിരുന്ന ഭൂമിയാണിത്.

പുതുവൈപ്പ് എൽപിജി സമരത്തിന്‍റെ കേന്ദ്രം കൂടിയായിരുന്നു ഇവിടം.ഇക്കാരണത്താലാണ് മുന്നറിയിപ്പ് പോലും നല്‍കാതെ സർക്കാർ നടപടിയെടുത്തതെന്നാണ് പ്രതിഷേധക്കാരുടെ ആരോപണം.

puthuvaip

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top