ശ്രീലങ്കയില്‍ പ്രതിസന്ധി തുടരുന്നു; ഏറ്റുമുട്ടലില്‍ ഒരു മരണം

ശ്രീലങ്കയില്‍ വെടിവെപ്പിൽ ഒരാൾ കൊല്ലപ്പെട്ടു. പ്രസിഡന്റ് മൈത്രിപാല സിരിസേനയുടെ അനുയായികള്‍ക്ക് എതിരെയാണ് വെടിവെപ്പുണ്ടായത്. ആക്രമണത്തില്‍ രണ്ട് പേർക്ക് പരിക്കേറ്റു. പുറത്താക്കപ്പെട്ട പ്രധാനമന്ത്രി റെനിൽ വിക്രമസിംഗെ മന്ത്രിസഭയിലെ പെട്രോളിയം മന്ത്രി അർജുന രണതുംഗ ഓഫീസിലേക്ക് പ്രവേശിക്കാൻ എത്തിയപ്പോഴുണ്ടായ പ്രതിഷേധത്തെ തുടര്‍ന്നാണ് ഏറ്റമുട്ടല്‍ ഉണ്ടായത്. സുരക്ഷാസേന പ്രതിഷേധക്കാര്‍ക്ക് എതിരെ വെടിവയ്ക്കുകയായിരുന്നു. പ്രതിഷേധക്കാർ തന്നെ വധിക്കാൻ ശ്രമിച്ചപ്പോഴാണ് സുരക്ഷാ സേന വെടിവച്ചതെന്നാണ് രണതുംഗെ വ്യക്തമാക്കിയത്. സംഭവത്തില്‍ രണതുംഗയുടെ അംഗരക്ഷകനെ പൊലീസ് അറസ്റ്റ് ചെയ്തു.
ഔദ്യോഗിക വസതി ഒഴിയാന്‍ തയ്യാറാകാതെ പ്രധാനമന്ത്രിയായിരുന്ന റനില്‍ വിക്രമസിംഗെ തുടരുന്നത് വലിയ പ്രതിസന്ധിയാണ് ഉണ്ടാക്കുന്നത്. രാഷ്ട്രീയ അട്ടിമറിയ്ക്ക് ശേഷം ഉണ്ടായ ആദ്യത്തെ അക്രമ സംഭവമാണിത്.
പ്രധാനമന്ത്രിയെ ഒഴിവാക്കിയത് തന്നെ വധിക്കാന്‍ പദ്ധതിയിട്ടതുകൊണ്ടാണെന്നാണ് പ്രസിഡന്റ് മൈത്രീപാല സിരിസേന പറയുന്നത്. ടെലിവിഷനിലൂടെ രാഷ്ട്രത്തെ അഭിസംബോധന ചെയ്താണ് സിരിസേന ഇക്കാര്യം വ്യക്തമാക്കിയത്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here