മധ്യപ്രദേശില്‍ ബിജെപി എംഎല്‍എയും സംഘവും കോണ്‍ഗ്രസില്‍ ചേര്‍ന്നു

Bjp Congresss

നിയമസഭാ തെരഞ്ഞെടുപ്പ് അടുത്തിരിക്കെ മധ്യപ്രദേശില്‍ ബിജെപിക്ക് കനത്ത തിരിച്ചടി. ബിജെപി എംഎല്‍എ സഞ്ജയ് ശര്‍മയും മുന്‍ എംഎല്‍എയും സമുദായ നേതാവുമായ കംലാപതയും ഇരുവരുടെയും കൂട്ടാളികളും ബിജെപി വിട്ട് കോണ്‍ഗ്രസിലേക്ക് ചേക്കേറി.

തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി ഇന്‍ഡോറിലെത്തിയ രാഹുല്‍ ഗാന്ധി ബിജെപി വിട്ട് കോണ്‍ഗ്രസിലേക്ക് എത്തിയ നേതാക്കളെ സ്വാഗതം ചെയ്തു. കോണ്‍ഗ്രസ് വിട്ട് ബിജെപിയിലേക്ക് പോയ നേതാവുകൂടിയാണ് സഞ്ജയ് ശര്‍മ.

ഒറ്റ ഘട്ടമായി നവംബര്‍ 28 നാണ് മധ്യപ്രദേശില്‍ തെരഞ്ഞെടുപ്പ് നടക്കുക. തുടര്‍ച്ചയായി മൂന്ന് തവണ വിജയിച്ച ബിജെപിയുടെ ശിവരാജ്‌സിംഗ് ചൗഹാന്‍ സര്‍ക്കാറിന് പാര്‍ട്ടിയില്‍ നിന്നുള്ള കൊഴിഞ്ഞുപോക്ക് തിരിച്ചടിയായേക്കും. ഡിസംബര്‍ 11 നാണ് വോട്ടെണ്ണല്‍.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top