ഡാൻസ് കളിച്ച് ഹരം കയറി ഒടുവിൽ മുണ്ടൂരിയെറിഞ്ഞ് വരൻ ! വീഡിയോ

groom dance

വിവാഹം ഇന്ന് ഒരു അടിപൊളി ആഘോഷമാണ്. പാട്ടും ഡാൻസുമെല്ലാമായി ദിവസങ്ങൾ നീണ്ടു നിൽക്കുന്ന ആഘോഷം. പണ്ടത്തെ പോലെ നാണം കുണുങ്ങി വരനെയും വധുവിനെയും ഇന്നത്തെ വിവാഹങ്ങളിൽ കാണാനാകില്ല. നൃത്തം ചെയ്യുന്ന തങ്ങളുടെ ബന്ധുക്കൾക്കും സുഹൃത്തുക്കൾക്കും ഒപ്പം തന്നെ കളത്തിലിറങ്ങി ഡാൻസ് കളിക്കാൻ ഇന്നത്തെ കാലത്തെ വധൂ-വരന്മാർക്ക് മടിയില്ല. അത്തരത്തിൽ വൈറലായ നിരവധി വീഡിയോകളും നാം സോഷ്യൽ മീഡിയയിൽ കണ്ടിട്ടുണ്ട്. ഇന്നും സോഷ്യൽ മീഡിയ കീഴടക്കിയിരിക്കുന്നത് അത്തരത്തിൽ ഒരു ഡാൻസ് ആണ്.

വിവാഹശേഷം സുഹൃത്തുക്കൾ ഒരുക്കിയ തമാശയായി പെട്ടി ഓട്ടോയിൽ സഞ്ചരിക്കുകയായിരുന്നു കഥയിലെ വരനും വധുവും. ഉച്ചത്തിൽ പാട്ടുമുണ്ട്. പാട്ടിനൊപ്പം വരൻ ചുവടുവെക്കാൻ തുടങ്ങിയതോടെയാണ് രംഗം മാറുന്നത്. ഡപ്പാംകൂത്ത് ചുവടുകളുമായി എത്തിയ വരൻ ഒടുവിൽ ആവേശം കയറി മുണ്ടൂരി വലിച്ചെറിഞ്ഞത് വധുവിനെയടക്കം ഞെട്ടിച്ചു.

ഈ ദൃശ്യങ്ങളാണ് സമൂഹമാധ്യമങ്ങളിൽ വൈറലായിരിക്കുന്നത്. വരന്റെ നൃത്തം അതിരുകടന്നു എന്ന തരത്തിൽ വിമർശനവും ഉയർന്നിട്ടുണ്ട്.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top