സോഷ്യൽ മീഡിയയിൽ വൈറലായി പ്രിയങ്കാ ചോപ്രയുടെ ബ്രൈഡൽ ഷവർ ചിത്രങ്ങൾ

പ്രിയങ്കാ ചോപ്രയും നിക്ക് ജൊനാസും തമ്മിൽ വിവാഹം കഴിക്കുന്നു എന്ന വാർത്ത അടുത്തിടെയാണ് പുറത്തുവന്നത്. ഇരുവരുടേയും വിവാഹ നിശ്ചയ ചിത്രങ്ങളും പുറത്ത് വന്നിരുന്നു. ഇപ്പോഴിതാ പീസിയുടെ ബ്രൈഡൽ ഷവർ ചിത്രങ്ങളാണ് സോഷ്യൽ മീഡിയയിൽ തരംഗമായിരിക്കുന്നത്.

ഞായറാഴ്ച്ച രാത്രി ന്യൂയോർക്കിൽവെച്ചാണ് പീസിക്കായി സുഹൃത്തുക്കൾ ഒരു ഗംഭീര ബ്രൈഡൽ ഷവർ ഒരുക്കിയത്. ഓസ്‌കാർ ജേതാവായ ലുപീറ്റാ യോങ്ങോ ഉൾപ്പെടെ നിരവധി താരങ്ങൾ ആഘോഷത്തിൽ പങ്കെടുത്തു.

നിക്ക് ജൊനാസിന്റെ അമ്മ ഡെനിസ് ജൊനാസും, സഹോദരി ഡാനിയലും അതിഥികളുടെ പട്ടികയിൽ ഉണ്ടായിരുന്നു.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top