ബാലഭാസ്‌കറിന്റെ ഭാര്യ ലക്ഷ്മി ആശുപത്രി വിട്ടു

കാറപകടത്തിൽ അന്തരിച്ച ബാലഭാസ്‌കറിന്റെ ഭാര്യ ലക്ഷ്മി ആശുപത്രി വിട്ടു. അപകടനില തരണം ചെയ്ത ലക്ഷ്മി പൂർണ ആരോഗ്യവതിയായാണ് ജീവിതത്തിലേക്ക് മടങ്ങുന്നത്.

സംസാരിക്കാനും ഭക്ഷണം കഴിക്കാനും ലക്ഷ്മിയ്ക്ക് ഇപ്പോൾ കഴിയുന്നുണ്ട്. വലത് കാലിലെ പരിക്ക് കൂടി ഭേതമായാൽ പൂർണ ആരോഗ്യവതിയാകുമെന്നാണ് ഡോക്ടർമാർ പറയുന്നത്.

ഒരുമാസം മുമ്പാണ് ബാലഭാസ്‌കറും ഭാര്യ ലക്ഷ്മിയും കുഞ്ഞും സഞ്ചരിച്ച കാർ അപകടത്തിൽപ്പെടുന്നത്. അപകടത്തിൽ ബാലഭാസ്‌കറും കുഞ്ഞും മരണപ്പെട്ടിരുന്നു.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top